Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രൊയേഷ്യൻ താരത്തി​െൻറ മുഖത്തിനിട്ട്​​ ചവിട്ടി ഒട്ടാമെൻഡി​ VIDEO

text_fields
bookmark_border
  • ഇത്​ സ്പോർട്​സ്​ മാൻ സ്​പിരിറ്റല്ലെന്ന്​ ഫുട്​ബാൾ ആരാധകർ
Nicolas Otamendi
cancel

ലോകകപ്പ്​ ഫുട്​ബാളിലെ അർജൻറീന ക്രൊയേഷ്യ പോരാട്ടത്തിൽ രണ്ട്​ ഗോളുകൾ നേടി കളിയിൽ ക്രൊയേഷ്യ സമ്പൂർണ്ണാധിപത്യം പുലർത്തുന്ന സമയത്താണ്​ അത്​ സംഭവിച്ചത്​. അർജൻറീനയുടെ പ്രതിരോധ താരം നികോളാസ്​ ഒട്ടാമെൻഡി മൈതാനത്ത്​ വീണ്​ കിടക്കുന്ന ക്രൊയേഷ്യയുടെ ഇവാൻ റാക്​ടിച്ചി​​​​െൻറ മുഖത്ത്​ ആഞ്ഞ്​ ചവിട്ടി. ഫുട്​ബാൾ ആരാധകരെ ഞെട്ടിച്ച രംഗത്തിന്​ സാക്ഷിയായിട്ടും റഫറി അർജ​ൻറീന താരത്തിന്​​ നൽകിയത്​ മഞ്ഞ കാർഡ്​. 

കളിയിൽ രണ്ട്​ ഗോൾ പിന്നിൽ നിൽക്കവേ ഹാലിളകിയ ഒട്ടാമെൻഡി​ ഇവാ​​​​​െൻറ സമീപത്തായി സ്ഥാനം പിടിച്ച ബോളിനൊപ്പം മുഖം നോക്കി ബൂട്ട്​ കൊണ്ട്​ പ്രഹരിക്കുകയായിരുന്നു​. ഇത്​ കണ്ട്​ ക്രൊയേഷ്യൻ താരങ്ങൾ ഒട്ടാമെൻഡിയെ വളഞ്ഞ്​ പ്രശ്​ന സൃഷ്​ടിച്ചെങ്കിലും മറ്റ്​ താരങ്ങൾ എത്തി പ്രതിരോധിക്കുകയും ചെയ്​തു.

സ്​ക്രീനിൽ രംഗത്തി​​​​​െൻറ സ്ലോമോഷൻ കണ്ട സർവരാജ്യ കാൽപന്താരാധകർ ഒരുമിച്ച്​ പറഞ്ഞു ‘ഒട്ടാമൺഡി നിങ്ങൾ ഒരു ക്രൂരനാണ്​. ഇത്​ ഫുട്​ബാളല്ല. ഇത്​ സ്​പോർട്​സ്​ മാൻ സ്​പിരിറ്റല്ല’.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nicolas Otamendi kicks ball at Ivan Rakitic’s HEAD-sports news
Next Story