കളികാണാൻ കണ്ണുകളെന്തിന്
text_fieldsസാവോപോളോ: ഫുട്ബാൾ കാണാനും നെഞ്ചിലേറ്റാനും നികോളസ് എന്ന ബ്രസീൽ ബാലന് കണ്ണുക ൾ വേണ്ട. മൈതാനമധ്യത്തിൽ പന്തുരുണ്ട് തുടങ്ങിയാൽ അമ്മ അവെൻറ കണ്ണുകളാവും. അവരുടെ വാക്കുകളിലൂടെ പന്തിെൻറ ഒാരോ ചലനവും അവൻ അറിയും. ടീം അംഗങ്ങൾ അണിഞ്ഞ ജഴ്സിയുടെയും ബൂട്ടിെൻറയും നിറം, കളിക്കാരുടെ മുടിയുടെ നിറവും രൂപവും... അങ്ങനെ നീളും വിവരണം. ഒടുവിൽ പന്ത് വലയിൽ കയറിയാൽ ഗാലറിയിലെ പതിനായിരങ്ങൾക്കൊപ്പം അവനും തുള്ളിച്ചാടും.
ബ്രസീലിലെ ഫുട്ബാൾ ഗാലറിയിൽനിന്നും കാമറക്കണ്ണുകൾ ഒപ്പിയെടുത്ത ഒരു അമ്മയുടെയും മകെൻറയും കഥയാണിത്. ജന്മനാ അന്ധനും ഒാട്ടിസം ബാധിതനുമായ നിേകാളസും, അവെൻറ കൈപിടിച്ചെത്തുന്ന അമ്മ സിൽവിയ ഗ്രീകോയും ഇന്ന് ഫുട്ബാൾ ലോകത്തിലെതന്നെ സൂപ്പർ ഹീറോകളാണ്. ബ്രസീലിയൻ ടോപ് ഡിവിഷൻ ലീഗിൽ പാൽമിറസും ബോട്ടഫാഗോയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടയിൽ ഗാലറിയിൽനിന്നാണ് വാർത്താ ഏജൻസികൾ ഇൗ അമ്മയുടെയും മകെൻറയും ഫുട്ബാൾയാത്രകളെ കണ്ടെത്തുന്നത്. അകക്കണ്ണിെൻറ വെളിച്ചത്തിൽ ഗ്രൗണ്ടിലെ ആവേശം ഒപ്പിയെടുത്ത് തുള്ളിച്ചാടുന്ന നികോളസും അമ്മയും കൂട്ടുകാരും അടങ്ങുന്ന സംഘത്തിെൻറ ദൃശ്യങ്ങൾ കളിയാരാധകരുടെ മനം കവർന്നു. പിന്നെ, വൻകരകളും കടന്ന് ലോകമെങ്ങും അത് ഹിറ്റായി.
പാൽമിറാസിെൻറ ആരാധകനാണ് നികോളസ്. അച്ഛനും സഹോദരിയും മറ്റു ടീമുകളെ പിന്തുണക്കുേമ്പാൾ ഇഷ്ടതാരം നെയ്മറുമായുള്ള കൂടിക്കാഴ്ചയാണ് നിേകാളസിനെ പാൽമിറസ് ആരാധകനാക്കിയത്. കൂടിക്കാഴ്ചക്കിടെ നെയ്മർ വാത്സല്യത്തോടെ എടുത്തുയർത്തിയപ്പോൾ നികോളസ് ഒരു കാര്യം മാത്രമേ ചോദിച്ചുള്ളൂ. ബാല്യകാലത്തെ ഇഷ്ട ടീം ഏതായിരുന്നുവെന്ന്.
പാൽമിറാസ് എന്ന് നെയ്മർ ഉത്തരം നൽകിയതോടെ നികോളയും സാവോപോളോയിൽനിന്നുള്ള ക്ലബിെൻറ ആരാധകനായി. നാട്ടിലെ ഒരു ബിസിനസുകാരനാണ് നികോളസിനെയും കൂട്ടുകാരെയും അമ്മയെയും കഴിഞ്ഞ വ്യാഴാഴ്ചത്തെ മത്സരത്തിനായി ക്ഷണിച്ചത്. സാവോേപാളോയിലെ അലയൻസ് പാർക് സ്റ്റേഡിയത്തിലെ േബാക്സിനുള്ളിൽ ഇവരുടെ ആഘോഷം ലോകവും ഏറ്റെടുത്തു. മത്സരത്തിൽ അവരുടെ ഇഷ്ട ടീം 1-0ത്തിന് ജയിക്കുകയും ചെയ്തു.
അംഗപരിമിതരുടെ ഫുട്ബാൾ ആസ്വാദനം മുമ്പും വാർത്തയായിട്ടുണ്ട്. 2018 ലോകകപ്പിൽ പോളണ്ട്-കൊളംബിയ മത്സരം ബധിരനായ കൂട്ടുകാരന് ആംഗ്യത്തിലൂടെ വിവരിക്കുന്നതും മുഹമ്മദ് സലാഹിെൻറ ഗോൾ നേട്ടം ആഘോഷിക്കുന്ന ലിവർപൂൾ ആരാധകനുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ആവേശമായ ഫുട്ബാൾ കാഴ്ചകളായിരുന്നു.