മകനേക്കാൾ പ്രായം കുറഞ്ഞ യുവാവുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ച് നെയ്മറിൻെറ മാതാവ്
text_fieldsറിയോ ഡി ജനീറോ: ബ്രസീലിയൻ ഫുട്ബാൾ താരം നെയ്മർ ജൂനിയറിൻെറ മാതാവ് മകനേക്കാൾ പ്രായം കുറഞ്ഞ ചെറുപ്പക്കാരനു മായി പ്രണയത്തിലാണെന്ന വാർത്ത അതിശയത്തോടെയാണ് ലോകം നോക്കിക്കണ്ടത്. 22കാരനായ മോഡലും ഗെയിമറുമായ തിയാഗോ റ ാമോസുമായി പ്രണയത്തിലാണെന്ന കാര്യം 52കാരിയായ നദീൻ ഗോൺസാൽവസ് കഴിഞ്ഞ ആഴ്ച ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അറിയിച്ചത്. എന്നാൽ വെറും രണ്ടാഴ്ച കൊണ്ട് ഇരുവരും വേർപിരിഞ്ഞതായി ബ്രിട്ടീഷ് പത്രമായ ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ഇരുവരും കണ്ടുമുട്ടുന്നതിന് മുമ്പ് ഒന്നിലധികം പുരുഷൻമാരുമായി റാമോസിന് ബന്ധമുണ്ടായിരുന്നതാണ് കാരണമെന്നാണ് സൂചന.
ഡെയ്ലി മെയിൽ റിപ്പോർട്ട് പ്രകാരം നാദിനെ കണ്ടുമുട്ടുന്നതിന് മുമ്പ് റാമോസിന് നെയ്മറിൻെറ ഷെഫായ മൗറോയുമായും പ്രശസ്ത ബ്രസീലിയൻ നടനും സ്റ്റാൻഡ് അപ് കൊമേഡിയനുമായ കാർലിന്യോസ് മൈയയുമായും ബന്ധമുണ്ടായിരുന്നുവെന്ന് പറയുന്നു.
നേരത്തെ പ്രണയം തുറന്ന് പറഞ്ഞ് റാമോസുമായി ചേർന്ന് നിൽക്കുന്ന ചിത്രം പങ്കുവെച്ച നദീനിൻെറ പോസ്റ്റിന് കീഴിൽ ആശംസയുമായി നെയ്മറെത്തിയിരുന്നു. സന്തോഷവതിയായിരിക്കു അമ്മേ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നായിരുന്ന നെയ്മറിൻെറ കമൻറ്. മുൻ ഭർത്താവായ വാഗ്നർ റിബെയ്റോയും ഇമോജിയുമായി മുൻ ഭാര്യയുടെ തീരുമാനത്തിന് പിന്തുണ നൽകി. 2016ലാണ് നെയ്മറിൻെറ പിതാവും ഏജൻറുമായ വാഗ്നർ റിബെയ്റോയുമായുള്ള 25 വർഷത്തെ ദാമ്പത്യം നദീൻ അവസാനിപ്പിച്ചത്.