Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right‘നെയ്​മർ മൈതാനത്ത്​...

‘നെയ്​മർ മൈതാനത്ത്​ കിടന്നത്​ 14 മിനിറ്റെന്ന്​ സ്വിസ്​ ചാനൽ’; അഭിനയത്തെ പരിഹസിച്ച്​​ കുട്ടികളും VIDEO

text_fields
bookmark_border
neymar trolled
cancel

ബ്രസീൽ സൂപ്പർതാരം നെയ്​മറിനെ പരിഹസിച്ച്​ സ്വിസ്റ്റർലാൻറുകാർ​​. താരം പരിക്കഭിനയിക്കുകയാണെന്നും ഇതുവരെയുള്ള കളികളുടെ കണക്കെടുത്താൽ 14 മിനിറ്റോളം​ നെയ്​മർ മൈതാനത്ത്​ കിടന്ന്​ അഭിനയിക്കുകയായിരുന്നുവെന്നും ഒരു സ്വിസ്​ ചാനൽ ആരോപിച്ചു.

ഗ്രൂപ്പ്​ ഘട്ടത്തിൽ സ്വിസ്റ്റർലാൻറ്​, സെർബിയ എന്നീ​ ടീമുകൾക്കെതിരെയും പ്രീക്വാർട്ടറിൽ മെക്​സിക്കോക്കെതിരെയും നെയ്​മർ പരിക്കഭിനയിച്ച്​ സമയം കളഞ്ഞെന്നാണ്​ സ്വിസ്​ ചാനലി​​​െൻറ പരാതി.

താര​ത്തെ ട്രോളി നിരവധി വീഡിയോകളും പ്രചരിക്കുന്നുണ്ട്​. ഏറ്റവുമൊടുവിൽ നെയ്​മറിനെ ട്രോളി പുറത്തുവന്ന  വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​​. ഒരു കൂട്ടം സ്വിസ്​ ബാലൻമാർ ആണ്​ നെയ്​മറി​​​െൻറ പരിക്കേറ്റ ശേഷമുള്ള ​പ്രകടനത്തെ ട്രോളി വിഡിയോ ഇറക്കിയത്​. 

നേര​ത്തെ കെ.എഫ്​.സി ഫുഡ്​ കമ്പനിയുടെ പരസ്യത്തിലും നെയ്​മറിനെ പരോക്ഷമായി പരിഹസിച്ചിരുന്നു. ടൂർണമ​​െൻറിലുടനീളം മികച്ച പ്രകടനം നടത്തി ഇന്ന്​ ക്വാർട്ടറിൽ ബെൽജിയത്തെ നേരിടാനൊരുങ്ങുകയാണ്​ ബ്രസീൽ. സിനിമയിൽ അഭിനയിച്ചാൽ ഒാസ്​കർ ലഭിക്കുമെന്നും കാറ്റടിച്ചാൽ പറക്കുന്നയാളാണ്​ നെയ്​മറെന്നുമൊ​ക്കെയാണ്​ എതിർ​ ഫാൻസുകാരുടെ പരിഹാസം​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brazilneymar2018 FIFA World Cupmalayalam newssports newsSwitserlnd
News Summary - neymar trolled for his alleged acting in ground-sports news
Next Story