പരിക്ക് സാരം; പി.എസ്.ജിയെ കരയിച്ച് നെയ്മർ
text_fieldsപാരിസ്: കോടികൾ എറിഞ്ഞ് കെട്ടിപ്പടുത്ത സ്വപ്നങ്ങൾ നിസ്സാരമെന്ന് കരുതിയ ഒരു ഫൗളിൽ വീണുടയുന്നു. 1400 കോടിയോളം രൂപ മുടക്കി സ്വന്തമാക്കിയ ബ്രസീൽ സൂപ്പർ താരം നെയ്മറിെൻറ കാൽപാദത്തിലെ പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിെൻറ ഞെട്ടലിലാണ് ഫ്രഞ്ച് ക്ലബ് പാരിസ് സെൻറ് ജർമനും ആരാധകരും.
രണ്ടുമാസത്തേക്ക് വിശ്രമം നിർദേശിക്കപ്പെട്ടതോടെ ചാമ്പ്യൻസ് ലീഗിലെ നിർണായക പ്രീക്വാർട്ടറിൽ റയൽ മഡ്രിഡിനെ നേരിടുേമ്പാൾ പടനയിക്കാൻ പി.എസ്.ജിക്കൊപ്പം നെയ്മറുണ്ടാവില്ലെന്നുറപ്പായി. മഡ്രിഡിൽ നടന്ന ആദ്യപാദത്തിൽ 3-1ന് തോറ്റ ഫ്രഞ്ചു സംഘം പാരിസിലെ മറുപടി മത്സരത്തിൽ ജയത്തോടെ തിരിച്ചുവരാൻ ഒരുങ്ങുന്നതിനിടെയാണ് നെയ്മറിെൻറ പരിക്ക്.
ഫ്രഞ്ച് ലീഗിൽ ഞായറാഴ്ച രാത്രിയിൽ നടന്ന ഒളിമ്പിക്സ് മാഴ്സെക്കെതിരായ മത്സരത്തിനിടെയായിരുന്നു ആരാധകരുടെ നെഞ്ച് പിളർത്തിയ ദുരന്തമെത്തിയത്. പി.എസ്.ജി 3-0ത്തിന് ലീഡ് ചെയ്യവെ 77ാം മിനിറ്റിൽ പ്രതിരോധനിര താരം ബൗന സാറിെൻറ ഫൗളിൽ നിലത്തുവീണ നെയ്മർ വേദനയിൽ പുളഞ്ഞ് കരഞ്ഞപ്പോൾ തന്നെ ആരാധകരുടെ ഉള്ളുപിടഞ്ഞു.
സ്ട്രെച്ചറിൽ ഗ്രൗണ്ട് വിട്ട താരം മൂന്ന്-നാല് ദിവസത്തിനുള്ളിൽ തിരിച്ചെത്തുമെന്നായിരുന്നു ആദ്യ പ്രതീക്ഷ. തിങ്കളാഴ്ചത്തെ പരിശോധന ഫലങ്ങളും പരിക്ക് ഗുരുതരമല്ലെന്ന് ശരിവെച്ചു. എന്നാൽ, ചൊവ്വാഴ്ച വിദഗ്ധ പരിശോധന റിപ്പോർേട്ടാടെ എല്ലാം തകിടം മറിഞ്ഞു. വലതുകാലിെൻറ പാദതല അസ്ഥിക്ക് (മെറ്ററ്റാർസൽ ബോൺ) പൊട്ടൽ. ശസ്ത്രക്രിയയും രണ്ടുമാസം വരെ വിശ്രമവും വേണ്ടിവരുമെന്നാണ് മെഡിക്കൽ റിപ്പോർട്ട്.
പ്രതീക്ഷകളെല്ലാം അട്ടിമറിഞ്ഞേതാടെ, വ്യാഴാഴ്ച മാഴ്സെക്കെതിരെ നടക്കേണ്ട ഫ്രഞ്ച് കപ്പ് ക്വാർട്ടർ, മാർച്ച് ആറിെൻറ ചാമ്പ്യൻസ് ലീഗ് എന്നിവക്കു പുറമെ ഫ്രഞ്ച് ലീഗ് സീസണിലെ മത്സരങ്ങളും നഷ്ടമാവും.
എന്നാൽ, ജൂൺ 14ന് കിക്കോഫ് കുറിക്കുന്ന ലോകകപ്പിന് മുമ്പായി ബ്രസീലിെൻറ മുൻനിര താരം തിരിച്ചെത്തുമെന്നതാണ് ആശ്വാസം. മേയിൽ നെയ്മറിന് കളത്തിലിറങ്ങാനാവും.
‘മെറ്ററ്റാർസൽ ഇൻജുറി’ ഫുട്ബാളർമാരുടെ പേടി

കാലിെൻറ പാദതല അസ്ഥിയിലെ പൊട്ടൽ ഫുട്ബാൾ താരങ്ങൾക്ക് എന്നും പേടിസ്വപ്നമാണ്. പരിക്കേറ്റാൽ ചുരുങ്ങിയത് രണ്ടുമാസം വിശ്രമം വേണമെന്നതുതന്നെ കാര്യം. ബ്രസീൽ ടീമിൽ നെയ്മറിെൻറ സഹതാരമായ മാഞ്ചസ്റ്റർ സിറ്റി താരം ഗബ്രിയേൽ ജീസസാണ് ‘മെറ്ററ്റാർസൽ’ ഇൻജുറിയിലെ അവസാന ഇര. കഴിഞ്ഞ ഫെബ്രുവരി 14ന് പരിക്കേറ്റ താരം ഏപ്രിൽ 26ന് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്.
ഡേവിഡ് ബെക്കാം (2002), വെയ്ൻ റൂണി (2006), മൈക്കൽ ഒാവൻ (2005), ഡാനി മർഫി (2002), സ്കോട്ട് പാർകർ (2004) എന്നിവർ സമാന പരിക്ക് നേരിട്ടിരുന്നു. റൂണിയും ബെക്കാമും ലോകകപ്പിന് ആഴ്ച മുമ്പ് മാത്രമാണ് ടീമിൽ തിരിച്ചെത്തിയത്. ഇപ്പോൾ ബ്രസീൽ ആരാധകരുടെ പ്രാർഥനയും അതുതന്നെ. നെയ്മർ ലോകകപ്പിന് മുേമ്പ തിരിച്ചെത്തേണമേയെന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
