Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ​ങ്ങ​നെ ഡൈ​വ്​...

എ​ങ്ങ​നെ ഡൈ​വ്​ ചെ​യ്യാം; പരിഹസിച്ചവർക്ക് മറുപടിയായി നെയ്മറിൻെറ ക്ലാസ്സ്

text_fields
bookmark_border
എ​ങ്ങ​നെ ഡൈ​വ്​ ചെ​യ്യാം; പരിഹസിച്ചവർക്ക് മറുപടിയായി നെയ്മറിൻെറ ക്ലാസ്സ്
cancel
പാ​രി​സ്​: വീ​ണ​ത്​ വി​ദ്യ​യാ​ക്കു​ന്ന അ​ട​വ്​ നെ​യ്​​മ​റി​നെ ആ​രും പ​ഠി​പ്പി​ക്കേ​ണ്ട. ക​ള​ത്തി​ൽ പ​ല​ത​വ​ണ ക​ണ്ട ‘നെ​യ്​​മ​ർ ഡൈ​വ്​’ ലോ​ക​ക​പ്പി​ലൂ​ടെ എ​ല്ലാ​വ​രും അ​റി​ഞ്ഞു. ഇ​പ്പോ​ൾ, വീ​ണ​ത്​ വി​ദ്യ​യാ​ക്കു​ക​യാ​ണ്​ ബ്ര​സീ​ലി​​െൻറ സൂ​പ്പ​ർ താ​രം. ലോ​ക​ക​പ്പി​ൽ വീ​ണും ഉ​ര​ണ്ടും ആ​രാ​ധ​ക​ർ​ക്കി​ട​യി​ലെ ‘ട്രോ​ൾ’ ആ​യി മാ​റി​യ നെ​യ്​​മ​ർ അ​തേ വി​ദ്യ​യി​ലൂ​ടെ​ത​ന്നെ തി​രി​ച്ച​ടി​ക്കു​ന്നു.

ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ പ​​ങ്കു​വെ​ച്ച വി​ഡി​യോ​യി​ൽ എ​ങ്ങ​നെ ഡൈ​വ്​ ചെ​യ്യാ​മെ​ന്ന്​ കു​ട്ടി​ക​ളെ പ​ഠി​പ്പി​ച്ചു​കൊ​ണ്ടാ​ണ്​ ലോ​ക​ക​പ്പി​നു ശേ​ഷം നെ​യ്​​മ​റി​​െൻറ രം​ഗ​പ്ര​വേ​ശം. ഡ​സ​നി​ലേ​റെ കു​ട്ടി​ക​ൾ​ക്കൊ​പ്പം നി​ന്ന്​ ‘വ​ൺ, ടു, ​ത്രീ... ​േ​ഗാ’ ​എ​ന്നു​ പ​റ​യു​ന്ന താ​രം ‘ച​ല​ഞ്ച്​ ഡ​ഫ​ൽ​റ്റ’ എ​ന്ന ഹാ​ഷ്​​ടാ​ഗി​ൽ പു​റ​ത്തു​വി​ട്ട വി​ഡി​യോ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ വൈ​റ​ലാ​യി. നെ​യ്​​മ​ർ ഡൈ​വി​ങ്​ സ്​​കൂ​ൾ എ​ന്ന പേ​രി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഇ​തി​നെ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്​​തു. വീ​ഴ്​​ച​യും ഉ​രു​ള​ലും നെ​യ്​​മ​ർ പ​ഠി​പ്പി​ക്കു​ന്നു​വെ​ന്നാ​യി വാ​ർ​ത്ത​ക​ൾ. 

എ​ന്താ​യാ​ലും ലോ​ക​ക​പ്പി​നി​ടെ സൂ​പ്പ​ർ താ​രം ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ടാ​ൻ കാ​ര​ണ​മാ​യ നാ​ട​കീ​യ​ത​ക​ളെ പോ​സി​റ്റി​വാ​യി മാ​റ്റു​ക​യാ​ണ്​ നെ​യ്​​മ​ർ. മെ​ക്​​സി​കോ, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ എ​ന്നി​വ​ർ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്ക്​ അ​ഭി​ന​യി​ച്ച്​ ഗ്രൗ​ണ്ടി​ൽ വീ​ണു​രു​ണ്ട നെ​യ്​​മ​റി​നെ പ​ല​വി​ധ​ത്തി​ലാ​ണ്​ ട്രോ​ള​ന്മാ​ർ ആ​ഘോ​ഷി​ച്ച​ത്. മു​ൻ താ​ര​ങ്ങ​ൾ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്​​തു. മെ​ക്​​സി​കോ​യി​ൽ ഒ​രു ഫു​ട്​​ബാ​ൾ ക്ല​ബ്​ മൈ​താ​നം നീ​ള​ത്തി​ൽ നെ​യ്​​മ​ർ ഡൈ​വി​ങ്​ മ​ത്സ​രം ന​ട​ത്തി​യാ​ണ്​ ഞെ​ട്ടി​ച്ച​ത്. റ​ഷ്യ​യി​ലെ ലോ​ക​ക​പ്പ്​ ന​ഗ​ര​ങ്ങ​ളി​ലും ‘ഡൈ​വ്​’ ത​രം​ഗ​മാ​യി.





 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballneymermalayalam newssports news
News Summary - Neymar joins critics by making fun of his own diving- Sports news
Next Story