23 അംഗ ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ ഒരുങ്ങി; ആൽവസിന് പകരം ഡാനിലോ
text_fieldsസാവോപോളോ: ലോകകപ്പിന് പന്തുരുളാൻ ഒരുമാസം ബാക്കിനിൽക്കെ അന്തിമ ടീമിനെ നേരിട്ട് പ്രഖ്യാപിച്ച് ബ്രസീൽ റഷ്യയിലേക്ക് ഒരുങ്ങി. പുതുമുഖങ്ങളോ അപ്രതീക്ഷിത തെരഞ്ഞെടുപ്പോ ഇല്ലാതെ പരിചയസമ്പത്തിന് പരിഗണന നൽകിയാണ് കോച്ച് ടിറ്റെ കപ്പടിക്കാനുള്ള കാനറിപ്പടയെ നേരത്തേ തന്നെ പ്രഖ്യാപിച്ചത്. പരിക്കിൽനിന്ന് മുക്തനായി പരിശീലനം തുടങ്ങിയ സ്റ്റാർ സ്ട്രൈക്കർ നെയ്മർ തന്നെ മഞ്ഞപ്പടയുടെ കുന്തമുന. ഷാക്തർ ഡൊണസ്കിെൻറ വിങ്ങറായ ടെയ്സണും മാഞ്ചസ്റ്റർ സിറ്റിയുടെ വലതുവിങ്ബാക് ഡാനിലോ, കൊറിന്ത്യൻസിെൻറ ഫാഗ്നർ എന്നിവരാണ് ടീമിെൻറ ശ്രദ്ധേയ തെരഞ്ഞെടുപ്പുകൾ. പരിക്കേറ്റ ഡാനി ആൽവസിെൻറ പൊസിഷനിലാവും ഡാനിലോയുടെ ഇടം.
ലോകകപ്പിനുള്ള 16 അംഗ ടീമിെൻറ കോച്ച് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.
ടീം ബ്രസീൽ
ഗോൾകീപ്പർ: അലിസൺ (റോമ), എഡേഴ്സൻ (സിറ്റി), കാസിയോ (കൊറിന്ത്യൻസ്).
ഫുൾബാക്ക്: മാഴ്സലോ (റയൽ), ഡാനിലോ (സിറ്റി), ഫിലിപ് ലൂയിസ് (അത്ലറ്റികോ), ഫാഗ്നർ (കൊറിന്ത്യൻസ്).
സെൻറർ ബാക്ക്: മാർക്വിനോസ്, തിയാഗോ സിൽവ (പി.എസ്.ജി), മിറാൻഡ (ഇൻറർ), പെഡ്രോ ജിറോമൽ (ഗ്രീമിയോ)
മധ്യനിര: വില്ല്യൻ (ചെൽസി), ഫെർണാണ്ടീനോ (സിറ്റി), പൗളീന്യോ (ബാഴ്സ), കാസ്മിറോ (റയൽ), കുടീന്യോ (ബാഴ്സ), റെനറ്റോ അഗസ്റ്റോ (ബെയ്ജിങ് ഗുവോൺ), ഫ്രെഡ് (ഷാക്തർ).
മുന്നേറ്റം: നെയ്മർ (പി.എസ്.ജി), ഗബ്രിയേൽ ജീസസ് (സിറ്റി), ഫിർമീേന്യാ (ലിവർപൂൾ), ഡഗ്ലസ് കോസ്റ്റ (യുവൻറസ്), ടെയ്സൺ (ഷാക്തർ).
Competir sim, mas com lealdade! Tite comenta disputa por vaga na #SeleçãoBrasileira. #GigantesPorNatureza pic.twitter.com/fGagP7Vbyq
— CBF Futebol (@CBF_Futebol) May 14, 2018