Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെയ്മറും കവാനിയും തമ്മിൽ ഭിന്നത: ഫ്രീകിക്കെടുക്കാൻ പന്തിനായി പിടിവലി- VIDEO

text_fields
bookmark_border
  • കവാനിയില്‍ നിന്ന് പന്ത് പിടിച്ചുവാങ്ങി നെയ്മര്‍ക്ക് നല്‍കി ഡാനിആല്‍വസ്‌

പാരീസ്: ഫ്രഞ്ച് ലീഗ് ക്ലബായ പി.എസ്.ജിയില്‍ സൂപ്പര്‍ താരങ്ങൾക്കിടയിൽ ഭിന്നത നിലനിൽക്കുന്നതായി റിപ്പോര്‍ട്ടുകള്‍.  ബ്രസീലിൻെറ സൂപ്പർതാരം നെയ്മറും എഡിസണ്‍ കവാനിയും തമ്മില്‍ അത്രരസത്തിലല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.   റെക്കോര്‍ഡ് തുകക്ക് ബാഴ്സയില്‍ നിന്ന് നെയ്മര്‍ എത്തിയതോടെ കവാനിയുടെ പി.എസ്ജിയിലെ സൂപ്പര്‍താര പദവിക്ക് ആഘാതമായിരുന്നു. പി.എസ്.ജി എന്നാല്‍ നെയ്മര്‍ എന്ന തലത്തിലേക്ക് മാറിയിരുന്നു.


ഇന്നലെ ഒളിമ്പിക് ലിയോണിനെതിരായ മത്സരത്തില്‍ ഒരു ഫ്രീകിക്ക് എടുക്കുന്നതിനെച്ചൊല്ലി ഇരുവരും ഒന്ന് ഉരഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള ശീതസമരം പരസ്യമായി. ബോക്‌സിനു പുറത്ത് ലഭിച്ച കിക്കെടുക്കാന്‍ ആദ്യം വന്നത്  കവാനിയായിരുന്നു. എന്നാല്‍ ബ്രസീലിൻെറ തന്നെ പ്രതിരോധ താരം ഡാനി ആല്‍വസ് മുന്നോട്ടു വന്ന് കവാനിയില്‍ നിന്ന് പന്ത് കൈക്കലാക്കി നെയ്മര്‍ക്ക് നല്‍കുകയായിരുന്നു. തുടര്‍ന്ന് ആല്‍വസിന് നേര്‍ക്ക് കവാനി എന്തോ പറയുന്നതും വീഡിയോയില്‍ കാണാം. കിക്കെടുത്ത നെയ്മറിന്  അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. 79ാം മിനുറ്റില്‍ പി.എസ്.ജിക്ക് പെനല്‍റ്റി കിക്ക് ലഭിച്ചപ്പോഴും ആശയക്കുഴപ്പമുണ്ടായിരുന്നു. കവാനിയെടുത്ത കിക്ക് ഗോള്‍കീപ്പര്‍ ഫലപ്രദമായി തടയുകയായിരുന്നു.
 

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Neymar, Cavani Argue Over Penalty -Sports news
Next Story