Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനെയ്മറിൻെറ...

നെയ്മറിൻെറ ട്രാ​ൻ​സ്​​ഫ​ർ പൂ​ർ​ത്തി​യാ​യി; പി.​എ​സ്.​ജി​യു​മാ​യി അ​ഞ്ചു വ​ർ​ഷ ക​രാ​ർ

text_fields
bookmark_border
നെയ്മറിൻെറ ട്രാ​ൻ​സ്​​ഫ​ർ പൂ​ർ​ത്തി​യാ​യി; പി.​എ​സ്.​ജി​യു​മാ​യി അ​ഞ്ചു വ​ർ​ഷ ക​രാ​ർ
cancel

പാ​രി​സ്​: കാ​യി​ക ലോ​ക​ത്തെ അ​തി​ശ​യി​പ്പി​ച്ച ​ട്രാ​ൻ​സ്​​ഫ​റി​ലൂ​ടെ ബാ​ഴ്​​സ​ലോ​ണ വി​ട്ട ബ്ര​സീ​ലി​​െൻറ സൂ​പ്പ​ർ താ​രം ഫ്ര​ഞ്ച്​ ക്ല​ബ്​ പാ​രി​സ്​ സ​െൻറ്​ ജ​ർ​മ​നി​ൽ അ​വ​ത​രി​ച്ചു. സൂ​പ്പ​ർ താ​ര​ത്തി​ന്​ സ്വാ​ഗ​ത​മോ​തി അ​ണി​ഞ്ഞൊ​രു​ങ്ങി​യ പാ​രി​സ്​ ന​ഗ​ര​ത്തി​ൽ വി​മാ​ന​മി​റ​ങ്ങി​യ നെ​യ്​​മ​ർ മി​ന്നി​ത്തി​ള​ങ്ങി​യ കാ​മ​റ​വെ​ളി​ച്ച​ത്തി​നു മു​മ്പാ​കെ പ​ത്താം ന​മ്പ​ർ കു​പ്പാ​യ​ത്തി​ൽ പാ​ർ​ക്​ ഡി ​പ്രി​ൻ​സ​സ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ രം​ഗ​പ്ര​വേ​ശം ചെ​യ്​​തു. സാ​േ​ൻ​റാ​സ്, ബാ​ഴ്​​സ​ലോ​ണ വ​ഴി ലോ​ക​താ​ര​മാ​യി വ​ള​ർ​ന്ന ഇ​തി​ഹാ​സ താ​രം ഇ​നി പാ​രി​സി​ന്​ സ്വ​ന്തം. അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കും ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ​ക്കും അ​ന്ത്യം​കു​റി​ച്ച്​ ബു​ധ​നാ​ഴ്​​ച ട്രാ​ൻ​സ്​​ഫ​ർ കാ​ര്യം പു​റ​ത്തു​വി​ട്ട നെ​യ്​​മ​ർ ഇ​രു ക്ല​ബു​ക​ൾ​ക്കു​മി​ട​യി​ലെ ക​രാ​ർ പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ്​ വെ​ള്ളി​യാ​ഴ്​​ച ബാ​ഴ്​​സ​ലോ​ണ​യി​ൽ​നി​ന്ന്​ പ​രി​സി​ലേ​ക്ക്​ വി​മാ​നം ക​യ​റി​യ​ത്. 

198 ദ​ശ​ല​ക്ഷം പൗ​ണ്ടി​​െൻറ (1667 കോ​ടി രൂ​പ) ഇ​ട​പാ​ടി​ൽ ​ഫു​ട്​​ബാ​ൾ ട്രാ​ൻ​സ്​​ഫ​റി​ൽ പു​തു​ച​രി​ത്രം കു​റി​ച്ചാ​ണ്​ നെ​യ്​​മ​ർ ബാ​ഴ്​​സ​ലോ​ണ വി​ട്ട്​ പി.​എ​സ്.​ജി​യി​ലേ​ക്ക്​ കൂ​ടു​മാ​റു​ന്ന​ത്. അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കാ​ണ്​ ക​രാ​ർ. പ്ര​തി​വാ​ര ശ​മ്പ​ളം 4.16 കോ​ടി രൂ​പ. ക്ല​ബ്​ ഉ​ട​മ നാ​സ​ർ അ​ൽ ഖ​ലീ​ഫി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പി.​എ​സ്.​ജി ജ​ഴ്​​സി​യി​ൽ നെ​യ്​​മ​ർ അ​വ​ത​രി​ച്ച​ത്. ഇ​രു ക്ല​ബു​ക​ൾ​ക്കു​മി​ട​യി​ലെ ഇ​ട​പാ​ട്​ സു​താ​ര്യ​മാ​ണെ​ന്നും യു​വേ​ഫ​യു​ടെ ഫി​നാ​ൻ​ഷ്യൽ ഫെ​യ​ർ​പ്ലേ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ​നി​ന്നാ​ണ്​ താ​ര​ക്കൈ​മാ​റ്റ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. 

സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​ലം​ഘ​ന​ത്തി​ന്​ ന​ട​പ​ടി ഭ​യ​ന്ന്​ സ്​​പാ​നി​ഷ്​ ലാ ​ലി​ഗ അ​ധി​കൃ​ത​ർ ഇ​ട​പാ​ടി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങി​യി​രു​ന്നു. ബാ​ഴ്​​സ​യും പി.​എ​സ്.​ജി​യും നേ​രി​ട്ടാ​ണ്​ താ​ര​ക്കൈ​മാ​റ്റം പൂ​ർ​ത്തി​യാ​ക്കി​യ​ത്.ബാ​ഴ്​​സ​ലോ​ണ​യു​മാ​യു​ള്ള ക​രാ​ർ 2021 വ​രെ ബാ​ക്കി​നി​ൽ​ക്കെ​യാ​ണ്​ റി​ലീ​സ്​ ക്ലോ​സി​ലൂ​ടെ താ​ര​ത്തി​​െൻറ കൂ​ടു​മാ​റ്റം.2013 മു​ത​ൽ നാ​ലു വ​ർ​ഷം ബാ​ഴ്​​സ​യു​ടെ നെ​ടു​ന്തൂ​ണാ​യി മാ​റി​യ നെ​യ്​​മ​ർ ര​ണ്ട്​ ലാ ​ലി​ഗ കി​രീ​ട​വും ഒ​രു ചാ​മ്പ്യ​ൻ​സ്​ ലീ​ഗും മൂ​ന്ന്​ കി​ങ്​​സ്​ ക​പ്പും ഒ​രു ക്ല​ബ്​ ലോ​ക​കി​രീ​ട​വും നൂ​കാം​പി​ലെ​ത്തി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

 


 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psgParisneymar
News Summary - Neymar arrives in Paris promising glory for PSG
Next Story