Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അതൊക്കെ ഒരു അഭിനയമായിരുന്നുവെന്ന് നെയ്മറും സമ്മതിച്ചു
text_fieldsbookmark_border
സാവോപോളോ: റഷ്യയിൽ നടന്ന ഫുട്ബാൾ ലോകകപ്പിനിടെ താൻ നടത്തിയ പ്രകടനങ്ങളിൽ അതിശയോക്തി കലര്‍ന്നിരുന്നുവെന്ന് സമ്മതിച്ച് ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ. സ്പോൺസർക്ക് വേണ്ടി തയാറാക്കിയ പരസ്യത്തിലാണ് താരം മൽസരത്തിന് ഇടയിലെ അഭിനയം പരസ്യമായി സമ്മതിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ബ്രസീലിലെ നിരവധി ചാനലുകൾ പുറത്തുവിട്ടു.
ലോകകപ്പിനിടെ സൂപ്പർ താരം നിരവധി തവണ നാടകീയത നിറഞ്ഞ പ്രകടനങ്ങൾ നടത്തിയത് ഏറെ വിമർശനങ്ങൾക്കും പരിഹാസത്തിനും പാത്രമായി. മെക്സികോ, സ്വിറ്റ്സർലൻഡ് എന്നിവർക്കെതിരായ മത്സരത്തിനിടെ പരിക്ക് അഭിനയിച്ച് ഗ്രൗണ്ടിൽ വീണുരുണ്ട നെയ്മറിനെ പലവിധത്തിലാണ് ട്രോളന്മാർ ആഘോഷിച്ചത്. മുൻ താരങ്ങൾ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
Next Story
