റോസ് ടെയ്ലർക്ക് സെഞ്ച്വറി; രണ്ടാം ടെസ്റ്റിലും വിൻഡീസ് തോൽവിയിലേക്ക്
text_fieldsഹാമിൽടൺ: ന്യൂസിലൻഡിനെതിരായ രണ്ടാം െടസ്റ്റിലും വിൻഡീസ് തോൽവിയിലേക്ക്. മൂന്നാം ദിനം കളിയവസാനിക്കുേമ്പാൾ വിൻഡീസ് 30ന് രണ്ട് എന്ന നിലയിൽ പരുങ്ങലിലാണ്. രണ്ടു ദിവസം ബാക്കിയിരിക്കെ സന്ദർശകർക്ക് ജയിക്കാൻ വേണ്ടത് 414 റൺസ്. ക്രെയ്ഗ് ബ്രാത്ത്വെയ്റ്റും(13) ഷെയ് ഹോപ്പുമാണ്(1) ക്രീസിൽ. സ്കോർ: ന്യൂസിലൻഡ്- 373, 291/8 ഡിക്ല. വിൻഡീസ്-221, 39/2. രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ന് നിലവിൽ ആതിഥേയർ മുന്നിലാണ്.
152 റൺസിെൻറ ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ കിവികൾ എട്ടിന് 291 എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. റോസ് ടെയ്ലറുടെ(107) സെഞ്ച്വറിയിലാണ് കിവികൾ കൂറ്റൻ ലീഡിലേക്ക് നീങ്ങിയത്. ടെയ്ലറുടെ 17ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഇതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ന്യൂസിലൻഡ് ബാറ്റ്സ്മാൻ എന്ന റെക്കോഡിനൊപ്പം ടെയ്ലറുമെത്തി. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, മാർട്ടിൻ ക്രൂ എന്നിവരാണ്(17 സെഞ്ച്വറി) ഇൗ നേട്ടത്തിൽ നിലവിലുള്ളത്.
