ആംസ്റ്റർഡാം: റഷ്യ ലോകകപ്പിനുശേഷം തിരിച്ചുവരവിനായി ആരാധകർ കാത്തിരുന്ന രണ്ട് ടീമുകൾ ഇന്ന് മുഖാമുഖം. ലോകചാമ്പ്യന്മാരായി വന്ന് റഷ്യയിൽനിന്ന് ഗ്രൂപ് റൗണ്ടിൽ പു റത്തായ ജർമനിയും ലോകകപ്പ് യോഗ്യതപോലുമില്ലാതെ പ്രതാപം നഷ്ടമായ നെതർലൻഡ്സും പുതുയുഗത്തിൽ മുഖാമുഖം.
യുവതാരങ്ങളെയും പരിചയ സമ്പന്നായ സീനിയർ താരങ്ങളെയും കൂട്ടിച്ചേർത്ത് വീണ്ടും ഒാറഞ്ച്മധുരം തീർത്താണ് റൊണാൾഡ് കോമാനു കീഴിൽ നെതർലൻഡ്സിെൻറ വരവ്. അയാക്സിലും പി.എസ്.വിയിലും കളിച്ചു തിമിർക്കുന്ന ഒരു കൂട്ടം കൗമാരക്കാരൊക്കെ ചേർന്ന് ഒാറഞ്ചുപടയെ വീണ്ടെടുക്കുന്ന കാലമാണിപ്പോൾ. ആദ്യ മത്സരത്തിൽ ഇവർ ബെലറൂസിനെ 4-0ത്തിന് തോൽപിച്ചിരുന്നു.
സമാനമാണ് ജർമനിയും. കോച്ച് ലോയ്വ് തന്നെയാണെങ്കിലും തലമുറ കൈമാറ്റത്തിലാണ് ജർമനി. മാറ്റ്സ് ഹുമ്മൽസ്, ജെറോം ബോെട്ടങ്, തോമസ് മ്യൂളർ എന്നിവരെ വെട്ടി ലെറോസ് സാനെ, തിമേ വെർനർ, ജൂലിയൻ ബ്രാൻഡ് എന്നിവരൊക്കെയാണ് ലോയ്വിെൻറ വിശ്വസ്തർ. രണ്ട് പരാജിതരുടെ പോരാട്ടമെന്ന നിലയിൽ ഇൗ അങ്കമാവും ആരാധകരുടെ ബിഗ് ഹിറ്റ്.