വം​ശീ​യാ​ധി​ക്ഷേ​പം;  നെ​ത​ർ​ല​ൻ​ഡ്​​സി​ൽ  ഒ​രു മി​നി​റ്റ്​ ‘ക​ളി ബ​ന്ദ്​’

22:04 PM
24/11/2019
വം​ശീ​യ​ത​ക്കെ​തി​രെ നെ​ത​ർ​ല​ൻ​ഡ്​​സ്​ ടീ​മി​െൻറ പ്ര​തി​ഷേ​ധം. ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച ചി​ത്രം
ആം​സ്​​റ്റ​ർ​ഡാം: സ​ഹ​താ​ര​ത്തി​നേ​റ്റ വം​ശീ​യാ​ധി​ക്ഷേ​പ​ത്തോ​ട്​ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച്​ നെ​ത​ർ​ല​ൻ​ഡ്​​സ്​ ഫു​ട്​​ബാ​ൾ. ശ​നി​യാ​ഴ്​​ച ന​ട​ന്ന നെ​ത​ർ​ല​ൻ​ഡ്​​സ്​ ഒ​ന്നും ര​ണ്ടും ഡി​വി​ഷ​ൻ ലീ​ഗ്​ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ ടീ​മു​ക​ളെ​ല്ലാം ഒ​രു മി​നി​റ്റ്​ നേ​രം ക​ളി നി​ർ​ത്തി​വെ​ച്ചു. റ​ഫ​റി​യു​ടെ കി​ക്കോ​ഫ്​ വി​സി​ലി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു താ​ര​ങ്ങ​ളു​ടെ ക​ളി​മു​ട​ക്കം. ടീം ​മാ​നേ​ജ്​​മ​െൻറി​​െൻറ​യും ഒ​ഫീ​ഷ്യ​ൽ​സി​​െൻറ​യും ആ​രാ​ധ​ക​രു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ക​ളി​ക്കാ​ർ പ​ന്തു​ത​ട്ടാ​തെ നി​ന്ന​പ്പോ​ൾ, ഗാ​ല​റി അ​വ​ർ​ക്കാ​യി കൈ​യ​ടി​ച്ചും വം​ശീ​യ വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യും ഒ​പ്പം നി​ന്നു. ന​വം​ബ​ർ 17ന്​ ​ര​ണ്ടാം ഡി​വി​ഷ​ൻ മ​ത്സ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു എ​ക്​​സ​ൽ​സി​യ​ർ താ​രം അ​ഹ​മ​ദ്​ മെ​ൻ​ഡ​സ്​ മൊ​റീ​റ​ക്കെ​തി​രെ ഗാ​ല​റി​യി​ൽ​നി​ന്ന്​ കു​ര​ങ്ങു​വി​ളി​യു​ണ്ടാ​യ​ത്. ഇ​തി​നെ​തി​രെ ജോ​ർ​ജി​നോ വി​നാ​ൽ​ഡം, ഫ്രെ​ങ്കി ഡി​യോ​ങ്​ ഉ​ൾ​പ്പെ​ടെ വി​ദേ​ശ ലീ​ഗു​ക​ളി​ലെ താ​ര​ങ്ങ​ളും ഡ​ച്ച്​ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​നും പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രു​ന്നു. 
Loading...
COMMENTS