ഫൈനലിന് വിസിലൂതാൻ നെസ്റ്റർ പിറ്റാന
text_fieldsമോസ്കോ: ഞായറാഴ്ച രാത്രി മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ൈഫനൽ നിയന്ത്രിക്കാൻ അർജൻറീനക്കാരനായ റഫറി നെസ്റ്റർ പിറ്റാന. അതേ നാട്ടുകാരായ ഹെർനാൻ മൈദാനയും യുവാൻ പാബ്ലോ ബെലാറ്റിയുമായിരിക്കും അസി. റഫറിമാർ. നെതർലൻഡ്സുകാരായ ബ്യോൺ കുയ്പേസ് ഫോർത് ഒഫിഷ്യലും എർവിൻ സെയിൻസ്ട്ര അസിസ്റ്റൻറുമായിരുന്നു.
43കാരനായ പിറ്റാന റഷ്യൻ ലോകകപ്പിൽ നാലു മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. ഗ്രൂപ് ഘട്ടത്തിൽ റഷ്യ-സൗദി അറേബ്യ, മെക്സികോ-സ്വീഡൻ കളികളും ക്രൊയേഷ്യ-ഡെന്മാർക് പ്രീക്വാർട്ടറും ഫ്രാൻസ്-ഉറുഗ്വായ് ക്വാർട്ടറും നിയന്ത്രിച്ചത് ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ പിറ്റാനയായിരുന്നു. 2010 മുതൽ അന്താരാഷ്ട്ര റഫറിയായ പിറ്റാന 2014 ലോകകപ്പിലും വിസിലൂതിയിട്ടുണ്ട്. ലൂസേഴ്സ് ഫൈനൽ ഇറാൻകാരനായ അലിറസ ഫഗാനി നിയന്ത്രിക്കും.