മാറ്റിച്ച് മാജിക്കിൽ യുനൈറ്റഡ്
text_fieldsലണ്ടൻ: കളിക്കളത്തിലെ പിഴവിന് 91ാം മിനിറ്റിൽ നെമാഞ്ച മാറ്റിച്ച് പ്രായശ്ചിത്തം ചെയ്തപ്പോൾ, മാഞ്ചസ്റ്റർ യുനൈറ്റഡിന് വിലപ്പെട്ട മൂന്നു പോയൻറും സ്ഥാനക്കയറ്റവും. ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെതിരെ രണ്ടു ഗോളുകൾ വഴങ്ങിയതിനുശേഷം മൂന്നെണ്ണം തിരിച്ചടിച്ചായിരുന്നു മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ വമ്പൻ തിരിച്ചുവരവ്.
91ാം മിനിറ്റിൽ തകർപ്പൻ വോളിയിലൂടെ ഗോൾ നേടി സെർബിയൻ താരം മാറ്റിച്ചാണ് യുനൈറ്റഡിന് വിജയം ഒരുക്കിയത്. ഇതോടെ ലിവർപൂളിനെ മറികടന്ന് (60 പോയൻറ്) മാഞ്ചസ്റ്റർ യുനൈറ്റഡ് വീണ്ടും രണ്ടാം സ്ഥാനത്തെത്തി.
മുൻനിര ടീമിനെതിരെ രണ്ടു ഗോളുകൾ അടിച്ചു ഞെട്ടിച്ചാണ് ക്രിസ്റ്റൽ പാലസിെൻറ തുടക്കം. രണ്ടുതവണ ഗോൾ വഴങ്ങിയതും യുനൈറ്റഡ് താരങ്ങളുടെ പിഴവിൽ നിന്നായിരുന്നു.
പാലസിെൻറ ആദ്യ ഗോൾ (11ാം മിനിറ്റ്) യുനൈറ്റഡ് ഡിഫൻഡർ വിക്ടർ ലിൻഡ്ലോഫിെൻറ ശരീരത്തിൽ തട്ടി ഗതിമാറി പോസ്റ്റിൽ കയറിയപ്പോൾ രണ്ടാം ഗോൾ മാറ്റിച്ചിെൻറ അശ്രദ്ധയിൽ നിന്നായിരുന്നു. എന്നാൽ, പിന്നാലെ യുനൈറ്റഡ് മനോഹരമായി മടങ്ങിവന്നു. ക്രിസ് സ്മാളിങ്ങും (55) ലുകാകുവും (76) രണ്ടെണ്ണം തിരിച്ചടിച്ചപ്പോൾ, ഇഞ്ചുറി സമയത്ത് മാറ്റിച്ച് കടംവീട്ടി.
