െചൽസി താരം നമാൻജ മാറ്റിച്ചിനെ ടീമിലെത്തിക്കാനുറച്ച് മൗറീേന്യാ
text_fieldsലണ്ടൻ: സെർബിയൻ താരം നമാൻജ മാറ്റിച്ചിനെ വിടാൻ മാഞ്ചസ്റ്റർ യുനൈറ്റഡ് കോച്ച് ഹൊസേ മൗനീന്യോ ഒരുക്കമല്ല. െചൽസിയുടെ ഡിഫൻസിവ് മിഡ്ഫീൽഡറായ മാറ്റിച്ചിനെ എന്തു വിലെകാടുത്തും ടീമിലെത്തിക്കാനാണ് കോച്ചിെൻറ ഒാർഡർ. 2014 ൽ ചെൽസിയെ പരിശീലിപ്പിച്ചപ്പോൾ മാറ്റിച്ചിനെ മൗറീന്യോ ടീമിലെത്തിച്ചിരുന്നു.
40 മില്യൺ പൗണ്ട് താരത്തിനായി ക്ലബ് ചെലവഴിക്കുമെന്നും റിപ്പോർട്ടുണ്ട്. ട്രാൻസ്ഫർ നടപടികൾ തീരുമാനമായാൽ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യുൈനറ്റഡ് ടീമിെലത്തിക്കുന്ന മൂന്നാം താരമായി മാറും മാറ്റിച്ച്. നേരത്തേ എവർട്ടനിൽനിന്നു ലുക്കാക്കുവിനെയും ബെൻഫിക്കയിൽനിന്നു വിക്റ്റർ ലിൻഡ്ലോഫിനെയും ക്ലബ് ടീമിലെത്തിച്ചിരുന്നു.
