നെലോ വിൻഗഡ ബ്ലാസ്റ്റേഴ്സ് കോച്ച്
text_fieldsകൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി പോർച്ചുഗലിൽനിന്നുള്ള നെലോ വിൻഗഡയെ നിയ മിച്ചു. 25ന് ഐ.എസ്.എൽ മത്സരങ്ങൾ പുനരാരംഭിക്കുന്ന സാഹചര്യത്തിലാണ് ഡേവിഡ് ജയിംസിന് പകരക്കാരനായി നെലോ എത്തുന്നത്. 2016-17ൽ സീസണിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡ് പരിശീലകനായിരുന്നു. 30 വർഷത്തെ പരിശീലന പരിചയവുമായാണ് 65കാരനായ നെലോ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്.
പോര്‍ച്ചുഗീസ് ടീമായ ബെലെനെസെസിെൻറ പരിശീലകനായിട്ടായിരുന്നു തുടക്കം. പോര്‍ച്ചുഗല്‍, സൗദി, ജോര്‍ദാന്‍, മലേഷ്യ തുടങ്ങിയ ദേശീയ ടീമുകളെയും ഈജിപ്ത് അണ്ടർ 20, ഇറാൻ അണ്ടർ 22 ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. 2016-17 ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റിെൻറ പരിശീലകനായി. പിന്നാലെ മലേഷ്യൻ ദേശീയ ടീമിലേക്ക് ക്ഷണം ലഭിച്ചു. എന്നാൽ, നെലോക്ക് കീഴിൽ മലേഷ്യ വൻ പരാജയം ഏറ്റുവാങ്ങി. കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് -എ.ടി.കെ മത്സരത്തോടെയാണ് ഐ.എസ്.എൽ പുനരാരംഭിക്കുന്നത്. രണ്ടു ഹോം മത്സരം ഉൾപ്പെടെ ആറു മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.
