Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2018 11:14 PM GMT Updated On
date_range 27 July 2018 11:14 PM GMTവ്യാജ കണക്കും അഴിമതിയുെമന്ന് ആരോപണം; ദേശീയ വോളി സംഘാടകസമിതി യോഗത്തിൽ സംഘർഷം
text_fieldsകോഴിക്കോട്: ഫെബ്രുവരിയിൽ നടന്ന ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിെൻറ വരവ്-ചെലവ് കണക്ക് അവതരിപ്പിച്ച സംഘാടകസമിതി യോഗം അലേങ്കാലമായി. കള്ളക്കണക്കും അഴിമതിയുമാെണന്ന് സബ്കമ്മിറ്റി കൺവീനർമാരും സംസ്ഥാന വോളിബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് പി. രാജീവനും എതിർപ്പുന്നയിച്ചതോടെയാണ് യോഗം സംഘർഷത്തിൽ കലാശിച്ചത്. കണക്കുകൾ പരിശോധിക്കാൻ പുതിയ കമ്മിറ്റി രൂപവത്കരിക്കാമെന്ന് സംഘാടകസമിതി ചെയർമാൻ എം. മെഹബൂബ് ഉറപ്പുനൽകിയതോടെയാണ് ബഹളം അവസാനിച്ചത്.
1.41 കോടി രൂപയാണ് ചാമ്പ്യൻഷിപ്പിന് ചെലവായതെന്ന് ട്രഷറർ പി.കെ. ബാപ്പുഹാജി അവതരിപ്പിച്ച കണക്കിൽ പറയുന്നു. വരവ് 1.31 കോടി രൂപ. 9.32 ലക്ഷം രൂപ കമ്മിയുണ്ടെങ്കിലും ഇനിയും പണം ലഭിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അഞ്ചുലക്ഷവും സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യ രണ്ടുലക്ഷവും നൽകാനുണ്ട്. ഒരുലക്ഷം രൂപ സ്വകാര്യവ്യക്തിയിൽനിന്നും കിട്ടാനുണ്ട്. ഇതെല്ലാം ലഭിക്കുന്നതോടെ ചാമ്പ്യൻഷിപ് നടത്തിപ്പിൽ നഷ്ടമുണ്ടാവില്ലെന്നും കണക്കിലുണ്ട്.
എന്നാൽ, വൗച്ചറും കണക്കും കണ്ടില്ലെന്ന് ചില സബ് കമ്മിറ്റി കൺവീനർമാർ വേദിയിലെത്തി പറഞ്ഞു. വരവ്-ചെലവ് കണക്കുകളുടെ പകർപ്പ് വിതരണം ചെയ്തില്ലെന്ന ആരോപണവുമായി സീറ്റിങ് കമ്മിറ്റി കൺവീനർ പ്രദീപൻ നരിപ്പറ്റയും ഗ്രൗണ്ട് കമ്മിറ്റി കൺവീനർ ടി.കെ. രാഘവനും രംഗത്തെത്തി. വാട്സ്ആപ് ഗ്രൂപ്പിൽ കണക്ക് ഇടാെമന്ന് സംഘാടകസമിതി സെക്രട്ടറി സി. സത്യൻ പറഞ്ഞത് പ്രതിഷേധം രൂക്ഷമാക്കി.
ഇതിനിടെ യോഗാധ്യക്ഷൻ കൂടിയായ സംഘാടകസമിതി ചെയർമാനും സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗവുമായ എം. മെഹബൂബ് ഇടപെട്ടു. മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ ബഹളമുണ്ടാക്കരുതെന്നും അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാെമന്നും അദ്ദേഹം ഉറപ്പുനൽകി. എതിർപ്പുള്ളവരെ ഉൾപ്പെടുത്തി കണക്കുകൾ പരിശോധിക്കാൻ കമ്മിറ്റി രൂപവത്കരിക്കാമെന്ന് മെഹബൂബ് പ്രഖ്യാപിച്ചതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്. മെഹബൂബ് കൺവീനറും പി. രാജീവൻ, വി.എം. അബ്ദുൽ വഹാബ്, ടി.കെ. രാഘവൻ, പ്രദീപൻ നരിപ്പറ്റ, െക.കെ. മൊയ്തീൻ കോയ എന്നിവർ കമ്മിറ്റി അംഗങ്ങളുമാണ്.
ചാമ്പ്യൻഷിപ്പിൽ സംഘാടകസമിതി ജനറൽ കൺവീനറും വോളിബാൾ ഫെഡറേഷൻ ഒാഫ് ഇന്ത്യ ഭാരവാഹിയുമായ നാലകത്ത് ബഷീർ ഏകപക്ഷീയമായി കണക്കുണ്ടാക്കിെയന്നാണ് എതിർപക്ഷത്തിെൻറ ആരോപണം. പൊതുപണം ഉപയോഗിച്ച് നടത്തിയ ചാമ്പ്യൻഷിപ്പായതിനാൽ വിജിലൻസ് അന്വേഷണം വേണെമന്നും ആവശ്യമുണ്ട്. വൻ വിജയമായിരുന്നെകിലും 2010ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസ് പോലെ അഴിമതി നിറഞ്ഞതാകരുത് ദേശീയ വോളിബാൾ ചാമ്പ്യൻഷിെപ്പന്ന് മുഖ്യസംഘാടകരിലൊരാളും സംസ്ഥാന േവാളിബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറുമായ പി. രാജീവൻ യോഗത്തിൽ പറഞ്ഞു.
സുതാര്യമായ പ്രവർത്തനങ്ങളുണ്ടായില്ല. സബ് കമ്മിറ്റി കൺവീനർമാർ വൗച്ചറുകൾ കണ്ടില്ല. ഒാേരാ കണക്കുകളും വിശകലനം ചെയ്യണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനധികൃതമായി ഭാരവാഹികളുടെ ബാഡ്ജ് പ്രിൻറ് ചെയ്ത് ചിലരെ കളി കാണാൻ അനുവദിച്ചതിന് നടപടി നേരിടാനൊരുങ്ങുന്ന സംസ്ഥാന ഭാരവാഹിയാണ് യോഗം അലേങ്കാലമാക്കിയതിന് പിന്നിെലന്ന് മുഖ്യസംഘാടകനായിരുന്ന നാലകത്ത് ബഷീർ പറഞ്ഞു.

Next Story