Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightദേ​ശീ​യ സീ​നി​യ​ർ...

ദേ​ശീ​യ സീ​നി​യ​ർ നീ​ന്ത​ൽ: ക​ർ​ണാ​ട​ക ചാ​മ്പ്യ​ൻ​മാ​ർ, സാ​ജ​നും റി​ച്ച മി​ശ്ര​ക്കും അ​ഞ്ചാം സ്വ​ർ​ണം

text_fields
bookmark_border
ദേ​ശീ​യ സീ​നി​യ​ർ നീ​ന്ത​ൽ: ക​ർ​ണാ​ട​ക ചാ​മ്പ്യ​ൻ​മാ​ർ, സാ​ജ​നും റി​ച്ച മി​ശ്ര​ക്കും അ​ഞ്ചാം സ്വ​ർ​ണം
cancel
camera_alt??????? ??????????? ??????? ???????????????? ???????? ????????? ?????? ?????????? ?
തി​രു​വ​ന​ന്ത​പു​രം: വീ​റും വാ​ശി​യും ത​ളം​കെ​ട്ടി​യ നീ​ന്ത​ൽ​ക്കു​ള​ത്തി​ലെ അ​വ​സാ​ന ദി​വ​സം അ​ഞ്ചാം സ്വ​ർ​ണ​വും മു​ങ്ങി​യെ​ടു​ത്ത് സാ​ജ​ൻ പ്ര​കാ​ശും റി​ച്ച മി​ശ്ര​യും. ഞാ​യ​റാ​ഴ്​​ച ന​ട​ന്ന 200 മീ​റ്റ​ർ ബ​ട്ട​ർ​ൈ​ഫ്ല​യി​ലാ​ണ് റെ​ക്കോ​ഡ് പ്ര​ക​ട​ന​ത്തോ​ടെ സാ​ജ​ൻ കേ​ര​ള​ത്തി​െൻറ അ​ക്കൗ​ണ്ടി​ലേ​ക്ക് ഒ​രു സ്വ​ർ​ണം കൂ​ടി സ​മ്മാ​നി​ച്ച​ത്. നേ​ര​ത്തേ 200,400 മീ​റ്റ​ർ ഫ്രീ ​സ്​​റ്റൈ​ൽ, 100 മീ​റ്റ​ർ ബ​ട്ട​ർ​ൈ​ഫ്ല, 200 മീ​റ്റ​ർ മെ​ഡ്​​ലെ​യി​ലും റെ​ക്കോ​ഡ് പ​കി​ട്ടോ​ടെ ഇ​ടു​ക്കി​കാ​ര​ൻ സ്വ​ർ​ണം നേ​ടി​യി​രു​ന്നു.

200 മീ​റ്റ​ർ ബ​ട്ട​ർ​ൈ​ഫ്ല​സി​ലൂ​ടെ​യാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ പൊ​ലീ​സ്​ താ​രം റി​ച്ച മി​ശ്ര​യു​ടെ അ​ഞ്ചാം സ്വ​ർ​ണം. അ​വ​സാ​ന ലാ​പ്പി​ൽ സ്വി​മി​ങ് ഫെ​ഡ​റേ​ഷ​​െൻറ തൃ​ഷ ഖ​ർ​ഘാ​നി​സ്​ ഒ​പ്പ​മെ​ത്തി റി​ച്ച​യെ വെ​ല്ലു​വി​ളി​ച്ചെ​ങ്കി​ലും അ​നു​ഭ​വ​സ​മ്പ​ത്തി​െൻറ ക​രു​ത്തി​ൽ 35കാ​രി സ​മ​ർ​ഥ​മാ​യി മ​ത്സ​രം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. വ​നി​ത​ക​ളു​ടെ വാ​ട്ട​ർ​പോ​േ​ളാ​യി​ലും ഞാ​യ​റാ​ഴ്ച കേ​ര​ളം തി​ല​ക​ക്കു​റി ചാ​ർ​ത്തി. ഫൈ​ന​ലി​ൽ ബം​ഗാ​ളി​നെ 6-4ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കേ​ര​ളം ആ​റാം സ്വ​ർ​ണ​ത്തി​ൽ മു​ത്ത​മി​ട്ട​ത്. 227 പോ​യ​േ​ൻാ​ടെ ക​ർ​ണാ​ട​ക ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. സ്വി​മി​ങ് ഫെ​ഡ​റേ​ഷ​ൻ (202) ര​ണ്ടാ​മ​താ​യി. റെ​യി​ൽ​വേ​യാ​ണ് (140)​ മൂ​ന്നാ​മ​ത്. ആ​റ് സ്വ​ര്‍ണ​വും ഒ​രു വെ​ങ്ക​ല​വു​മ​ട​ക്കം 55 പോ​യ​ൻ​റ്​ നേ​ടി​യ കേ​ര​ളം ഏ​ഴാം സ്ഥാ​ന​ത്താ​ണ്.

മീ​റ്റി​ൽ അ​ഞ്ച് റെ​ക്കോ​ഡു​ക​ളി​ട്ട സാ​ജ​ൻ പ്ര​കാ​ശി​നെ മി​ക​ച്ച പു​രു​ഷ​താ​ര​മാ​യും ര​ണ്ട് ദേ​ശീ​യ റെ​ക്കോ​ഡോ​ടെ മൂ​ന്ന് സ്വ​ർ​ണം നേ​ടി​യ സ​ലോ​നി ദ​ല്ലാ​ലി​നെ മി​ക​ച്ച വ​നി​താ​താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഞാ​യാ​റാ​ഴ്ച 800 മീ​റ്റ​ർ ഫ്രീ ​സ്​​റ്റൈ​ലി​ൽ മ​ധ്യ​പ്ര​ദേ​ശി​െൻറ അ​ദ്വൈ​ത് പാ​ഗേ, 100 മീ​റ്റ​ർ ബാ​ക്​​സ്​​ട്രോ​ക്കി​ൽ ക​ർ​ണാ​ട​ക​യു​ടെ ശ്രീ​ഹ​രി ന​ട​രാ​ജ്, 100 മീ​റ്റ​ർ ബാ​ക്​​സ്​​ട്രോ​ക്കി​ൽ ഗു​ജ​റാ​ത്തി​െൻറ മാ​നാ പ​ട്ടേ​ൽ എ​ന്നി​വ​ർ ദേ​ശീ​യ റെ​ക്കോ​ഡോ​ടെ മൂ​ന്നാം സ്വ​ർ​ണം നേ​ടി. വ​നി​ത​ക​ളു​ടെ 400 മീ​റ്റ​ർ ഫ്രീ ​സ​​റ്റൈ​ലി​ലൂ​ടെ ഒ​ളി​മ്പ്യ​ൻ ശി​വാ​നി ഘ​ട്ടാ​രി​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ര​ണ്ടാം സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 19 ദേ​ശീ​യ റെ​ക്കോ​ഡു​ക​ളാ​ണ് പി​റ​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sajan prakashmalayalam newssports newsnational senior swimming championships
News Summary - national senior swimming championships -Sports news
Next Story