Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നൈനാംവളപ്പിനെ തേടി വീണ്ടും ഫിഫയുടെ സമ്മാനങ്ങൾ
text_fieldsbookmark_border
കോഴിക്കോട്: നൈനാംവളപ്പിലെ ഫുട്ബാൾ ആരാധകർക്കായി ഫിഫയുടെ സമ്മാനങ്ങൾ വീണ്ടുമെത്തി. ലോകകപ്പ് േട്രാഫിയുടെ സുവർണ മാതൃക, അഡിഡാസിെൻറ ഫിഫ ഫെയർ പ്ലേ ടീ-ഷർട്ട്, കപ്പ്, ബാഡ്ജ്, പെനൻറ്, പേനകൾ, കോയിൻ, സ്റ്റിക്കർ എന്നിവയും ബ്രസീൽ 2014 ലോകകപ്പിെൻറ സമ്പൂർണവിവരങ്ങൾ അടങ്ങുന്ന 300-ഓളം പേജുള്ള ടെക്നിക്കൽ റിപ്പോർട്ടുമാണ് നൈനാംവളപ്പ് ഫുട്ബാൾ ഫാൻസ് അസോസിയേഷൻ (എൻഫ) പ്രസിഡൻറ് എൻ.വി. സുബൈറിന് സ്വിറ്റ്സർലൻഡിലെ ഫിഫ ആസ്ഥാനത്ത് നിന്ന് ലഭിച്ചത്.
ഇവിടത്തെ ഫുട്ബാൾ വിശേഷങ്ങൾ ബി.ബി.സി, സി.എൻ.എൻ ചാനലുകളടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്പോർട്സ് ചാനലായ ഇ.എസ്.പി.എൻ 2006 ജർമനി ലോകകപ്പ് സമയത്ത് നേരിട്ട് എത്തിയാണ് നൈനാംവളപ്പിെൻറ ഫുട്ബാൾ കമ്പം ലോകത്തെ അറിയിച്ചത്.
Next Story
