മാരത്തണിലെ ‘മൈലപ്പുറം ബ്രദേഴ്സ്’

  • മ​ല​പ്പു​റ​ത്തെ മൈ​ല​പ്പു​റ​ത്ത്​  മാ​ര​ത്ത​ൺ മാ​നി​യ

09:25 AM
08/02/2019
മും​ബൈ മാ​ര​ത്ത​ണി​ൽ ല​ഭി​ച്ച മെ​ഡ​ലു​മാ​യി മു​ഹ്സി​നും ബ​ഷീ​റും മു​ഹ​മ്മ​ദും

മ​ല​പ്പു​റം: ഫു​ട്ബാ​ളി​​​െൻറ മാ​ത്രം നാ​ട​ല്ല ഇ​തെ​ന്ന് മ​റ്റു കാ​യി​ക ഇ​ന​ങ്ങ​ളി​ലെ നേ​ട്ട​ങ്ങ​ൾ വ​ഴി തെ​ളി​യി​ച്ച മ​ല​പ്പു​റ​ത്ത് മാ​ര​ത്ത​ൺ മാ​നി​യ​യും പി​ടി​മു​റു​ക്കു​ന്നു. ജ​നു​വ​രി 20ന് ​ന​ട​ന്ന മും​ബൈ മാ​ര​ത്ത​ണി​ൽ ജി​ല്ല​യി​ൽ​നി​ന്ന് മാ​ത്രം പ​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ലെ മൈ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ളും ഇ​വ​രു​ടെ സ​ഹോ​ദ​രി ഭ​ർ​ത്താ​വു​മു​ണ്ടാ​യി​രു​ന്നു കൂ​ട്ട​ത്തി​ൽ. ഇ​ക്കൊ​ല്ലം അ​വ​സാ​നം ഗോ​വ​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന അ​യ​ൺ​മാ​ൻ ട്ര​യാ​ത്​​ല​ണും 2020ലെ ​നെ​യ്റോ​ബി റോ​ഡ് റേ​സു​മാ​ണ് അ​ടു​ത്ത പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ. മൈ​ല​പ്പു​റം കൊ​ന്നോ​ല മു​ഹ​മ്മ​ദ് (27), അ​നു​ജ​ൻ മു​ഹ്സി​ൻ (19), സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ബ​ഷീ​ർ മാ​ട​ശ്ശേ​രി (38) എ​ന്നി​വ​രാ​ണ് വ​ലി​യ സ്വ​പ്ന​ങ്ങ​ളി​ലേ​ക്ക് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.

മ​ല​പ്പു​റം റ​ണ്ണേ​ഴ്സ് ക്ല​ബ് പ്ര​തി​നി​ധി​ക​ളാ​യി ഇ​വ​ര​ട​ക്കം ഒ​മ്പ​തു​പേ​ർ ഇ​ത്ത​വ​ണ മും​ബൈ മാ​ര​ത്ത​ണി​ൽ ഓ​ടി​യി​രു​ന്നു. ജ്യേ​ഷ്ഠ​ൻ ന​ഈ​മാ​ണ് ര​ണ്ട് അ​നു​ജ​ന്മാ​രെ​യും ഈ ​രം​ഗ​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. കൊ​ന്നോ​ല ബ​ദീ​ഉ​സ്സ​മാ​​​െൻറ​യും ടി.​കെ. ജ​മീ​ല​യു​ടെ​യും മ​ക്ക​ളാ​യ ഇ​വ​ർ വി​വി​ധ കാ​ൽ​ല​കി​യ പ്ര​ചോ​ദ​ന​ത്തി​ൽ മു​ഹ​മ്മ​ദും മു​ഹ്സി​നും മൂ​ന്ന് വ​ർ​ഷ​മാ​യി വി​വി​ധ മാ​ര​ത്ത​ണു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. 2018ലെ ​കൊ​ച്ചി സ്പൈ​സ് കോ​സ്​​റ്റ്​ മാ​ര​ത്ത​ണാ​യി​രു​ന്നു ആ​ദ്യ ദേ​ശീ​യ മ​ത്സ​രം. കൊ​ച്ചി​യി​ൽ​നി​ന്നാ​ണ് മും​ബൈ മാ​ര​ത്ത​ണി​ലേ​ക്ക് യോ​ഗ്യ​ത ല​ഭി​ച്ച​ത്.

ഫു​ൾ മാ​ര​ത്ത​ൺ ഫി​നി​ഷ് ചെ​യ്ത​തി​ന് മെ​ഡ​ലും കി​ട്ടി.സ്കൂ​ൾ പ​ഠ​ന കാ​ല​ത്ത് ഫു​ട്ബാ​ൾ താ​ര​മാ​യി​രു​ന്ന മു​ഹ്സി​ൻ സൈ​ക്കി​ൾ പോ​ളോ​യി​ലും ബാ​ൾ ബാ​ഡ്മി​ൻ​റ​ണി​ലും സം​സ്ഥാ​ന​ത​ല​ത്തി​ൽ മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ തി​രൂ​ർ​ക്കാ​ട് ന​സ്റ കോ​ള​ജ് അ​ധ്യാ​പ​ക​ൻ. പാ​ണ​ക്കാ​ട് ഡി.​യു.​എ​ച്ച്.​എ​സ്.​എ​സ് പ്ല​സ് ടു ​ഹ്യൂ​മാ​നി​റ്റീ​സ് വി​ദ്യാ​ർ​ഥി​യാ​യ മു​ഹ്സി​ൻ മ​ല​പ്പു​റം ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹോ​ക്കി ടീ​മി​ലു​ണ്ടാ​യി​രു​ന്നു. സ​ഹോ​ദ​രി സ​ഫ​യു​ടെ ഭ​ർ​ത്താ​വ്​ മ​ഞ്ചേ​രി പ​ത്ത​പ്പി​രി​യം സ്വ​ദേ​ശി ബ​ഷീ​ർ കു​റ​മ്പ​ത്തൂ​ർ ചേ​രൂ​രാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. ഓ​ട്ട​വും സൈ​ക്ലി​ങ്ങും നീ​ന്ത​ലും ചേ​ർ​ന്ന​താ​ണ് അ​യ​ൺ​മാ​ൻ ട്ര​യാ​ത്​​ല​ൺ. മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി സ്പോ​ൺ​സ​ർ​മാ​രെ​യും തേ​ടു​ന്നു​ണ്ട് ഇ​വ​ർ.

Loading...
COMMENTS