എം.എസ്. ജിതിൻ ബ്ലാസ്​റ്റേഴ്സ്​ സീനിയർ ടീമിൽ 

23:09 PM
06/12/2018
jithin-m.s

കൊ​ച്ചി: സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ടം നേ​ടി​യ കേ​ര​ള​ത്തി​െൻറ ടോ​പ് സ്കോ​റ​ർ എം.​എ​സ്. ജി​തി​നെ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ് സീ​നി​യ​ർ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. മ​ധ്യ​നി​ര താ​രം ലോ​കെ​ൻ മെ​യ്തി​ക്ക്​ പ​ക​ര​ക്കാ​ര​നാ​യാ​ണ് ജി​തി​ൻ ടീ​മി​ലെ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ജൂ​ണി​ൽ എ​ഫ്.​സി കേ​ര​ള​യി​ൽ​നി​ന്ന് ബ്ലാ​സ്​​റ്റേ​ഴ്സ് സ്വ​ന്ത​മാ​ക്കി​യ ജി​തി​നെ ഈ ​സീ​സ​ണി​ൽ വാ​യ്​​പാ​ടി​സ്ഥാ​ന​ത്തി​ൽ ബം​ഗ​ളൂ​രു​വി​ലെ ഓ​സോ​ൺ ക്ല​ബി​ന്​ വി​ട്ടു​ന​ൽ​കി​യി​രു​ന്നു. വാ​യ്​​പ കാ​ലാ​വ​ധി അ​വ​സാ​നി​ക്കും മു​മ്പേ​യാ​ണ് ജി​തി​നെ തി​രി​ച്ചു​വി​ളി​ച്ച​ത്. ബ്ലാ​സ്​​റ്റേ​ഴ്സ് ആ​ക്ര​മ​ണ​ത്തി​ന്​ മൂ​ർ​ച്ച​കൂ​ട്ടു​ക​യാ​കും ടീം ​മാ​നേ​ജ്മ​െൻറി​െൻറ ഉ​ദ്ദേ​ശ്യം.

തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ജി​തി​ൻ സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ലി​ൽ ഉ​ൾ​പ്പെ​ടെ അ​ഞ്ച്​ ഗോ​ൾ നേ​ടി​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ലും മി​ക​ച്ച പ്ര​ക​ട​നം തു​ട​ർ​ന്നു. ഓ​സോ​ണി​നാ​യി അ​ഞ്ച്​ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് നാ​ല്​ ഗോ​ളാ​ണ് നേ​ടി​യ​ത്. ബം​ഗ​ളൂ​രു സൂ​പ്പ​ർ ഡി​വി​ഷ​നി​ൽ ബം​ഗ​ളൂ​രു എ​ഫ്.​സി​ക്കെ​തി​രെ​യും ഗോ​ൾ നേ​ടി​യി​രു​ന്നു.

Loading...
COMMENTS