ഞാൻ കണ്ട ഏറ്റവും മികച്ച ഫുട്ബാളർ മെസ്സിയോ ക്രിസ്റ്റ്യാനോയോ അല്ല -മൗറീന്യോ
text_fieldsലണ്ടൻ: താൻ കണ്ട ഏറ്റവും മികച്ച ഫുട്ബാൾ താരം ബ്രസീലിെൻറ റൊണാൾഡോയാണെന്ന് ടോട്ടനം പരിശീലകൻ ഹോസെ മൗറീന ്യോ. ലൈവ് സ്കോർ വെബ് സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് മൗറീന്യോ മനസുതുറന്നത്. ക്രിസ്റ്റ്യാനോ റൊണാ ൾഡോ, ലയണൽ മെസ്സി എന്നിവരുടെ പേരുകൾ പ്രതീക്ഷിച്ചവരെ ഞെട്ടിച്ചാണ് മൗറീന്യോയുടെ മറുപടി. ക്രിസ്റ്റ്യാനോ, മെസ്സി എന്നീ താരങ്ങൾ മികച്ചവരാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്റ്റ്യാനോയ്ക്കും മെസ്സിക്കും നീണ്ട കരിയറാണ് ലഭിച്ചത്. കഴിഞ്ഞ 15 വർഷമായി ഇരുവരും ഏറ്റവും ഉന്നതിയിൽ തുടരുകയാണ്. എന്നാൽ, കഴിവും നൈപ്യുണ്യവും അടിസ്ഥാനമാക്കിയെടുത്താൽ റൊണാൾഡോയെ മറികടക്കാൻ ഇരുവർക്കുമാകില്ല. ബോബി റോബ്സണൊപ്പം റൊണാൾഡോ ബാഴ്സയിലുണ്ടായിരുന്ന സമയത്ത് കളിക്കളത്തിൽ കണ്ട ഏറ്റവും മികച്ച താരമാണ് അദ്ദേഹമെന്ന് ഞാൻ മനസിലാക്കി.
പരിക്ക് വേട്ടയാടിയില്ലായിരുന്നെങ്കിൽ റൊണാൾഡോ അവിശ്വസനീയമായ നേട്ടങ്ങൾ സ്വന്തമാക്കുമായിരുന്നു. ആ 19 കാരനിലുണ്ടായിരുന്ന വൈഭവം അവിശ്വസനീയമായിരുന്നു മൗറീന്യോ പറഞ്ഞു. ബ്രസീലിന് വേണ്ടി രണ്ട് ലോകകപ്പ് നേടിയ റൊണാൾഡോ രണ്ടുതവണ ബാലൺ ദ്യോർ പുരസ്കാരവും നേടിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
