Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലൂകാസ്​ മൗറക്ക്​...

ലൂകാസ്​ മൗറക്ക്​ ഹാട്രിക്; ടോട്ടനത്തിന്​​ ഗംഭീരജയം

text_fields
bookmark_border
Lucas Moura
cancel

ലണ്ടൻ: ക്യാപ്​റ്റൻ ഹാരികെയ്​നി​​െൻറയും ഡെലെ അലിയുടെയും അഭാവം നികത്തി ലൂകാസ്​ മൗറ. ഹാട്രിക്​ ഗോളുമായി ബ്രസീലിയൻ താരം നിറഞ്ഞാടിയപ്പോൾ, ഹാഡേഴ്​സ്​ ഫീൽഡിനെതിരെ ടോട്ടൻഹാമിന്​ 4-0ത്തി​​െൻറ ഗംഭീരജയം. ഇതോടെ, മൂന്നാം സ്​ഥാനം നിലനിർത്താമെന്ന ടോട്ടൻഹാമി​​െൻറ പ്രതീക്ഷ വീണ്ടും തളിർത്തു. 33 മത്സരങ്ങളിൽ 67 പോയൻറുമായാണ്​ ടോട്ടൻഹാം മൂന്നാം സ്​ഥാനത്തിരിക്കുന്നത്​. 66 പോയൻറുമായി ചെൽസി തൊട്ടുപിന്നിലുണ്ട്​.

മത്സരത്തിൽ 24ാം മിനിറ്റിലാണ്​ സ്വന്തം തട്ടകത്തിൽ ടോട്ടൻഹാം ഗോൾ വേട്ടതുടങ്ങുന്നത്​. മിഡ്​ഫീൽഡർ വിക്​ടർ വ​ാൻയാമയാണ്​ ആദ്യ ഗോൾ നേടുന്നത്​. പിന്നാലെ സ്​കോറി​ങ്​​ ലൂകാസ്​​ മൗറ ഏറ്റെടുത്തു. 27, 87, 93 മിനിറ്റുകളിലായിരുന്നു ബ്രസീലിയൻ താരത്തി​​െൻറ ഹാട്രിക് നേട്ടം.

മാഞ്ചസ്​റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിലാണ്​ ക്യാപ്​റ്റൻ ഹാരികെയ്​നിനും ഡെലെ അ​ലിക്കും പരിക്കേൽക്കുന്നത്​. കണങ്കാലിന്​ പരിക്കേറ്റ കെയ്​നിന്​ ഇൗ സീസൺ ഇനി കളിക്കാനാവില്ല

Show Full Article
TAGS:english premier league tottenham fc 
News Summary - Moura’s hat trick helps Tottenham beat Huddersfield-world news
Next Story