ലിസ്ബൺ: പോർചുഗീസ് മദേഴ്സ് ഡേയിൽ അമ്മക്ക് ആദരവർപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. മേയ് മൂന്ന് ഞായറാഴ്ചയായിരുന്നു പോർചുഗീസ് മദേഴ്സ് ഡേ. തെൻറ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട രണ്ടു സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പറഞ്ഞാണ് ഫുട്ബാൾ താരം ആശംസ നേർന്നത്.
ഒപ്പം അമ്മ മരിയ ഡോളോറെസിന് പുതിയൊരു മേഴ്സിഡസ് കാറും സമ്മാനിച്ചു. മകന് നന്ദിപറഞ്ഞുകൊണ്ട് അമ്മ തന്നെ കാറിനരികിൽ നിൽക്കുന്ന ചിത്രവും പങ്കുവെച്ചു. അമ്മക്കും പങ്കാളി ജോർജിന റോഡ്രിഗസിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ക്രിസ്റ്റ്യാനോ ഇരുവർക്കും ആശംസനേർന്നത്. മാർച്ചിൽ പക്ഷാഘാതം നേരിട്ട അമ്മയെ ശുശ്രൂഷിക്കാനായി ക്രിസ്റ്റ്യാനോയും കുടുംബവും നാട്ടിലാണിപ്പോൾ.