ചെൽസി, മാഞ്ചസ്റ്റർ യുനൈറ്റഡ്, സിറ്റി ടീമുകൾക്ക് ജയം
text_fieldsലണ്ടൻ: റയൽ മഡ്രിഡ് വിട്ട് ചെൽസിയിലെത്തിയ സ്പാനിഷ് താരം അൽവാരോ മൊറാറ്റ ഹാട്രിക്കുമായി നിറഞ്ഞുനിന്നപ്പോൾ, സ്റ്റോക്സിറ്റിയുടെ വലയിൽ ചെൽസി നിറച്ചത് നാല് സൂപ്പർ ഗോളുകൾ. 4-0ത്തിന് സ്റ്റോക്കിനെ മുക്കി ചെൽസി കുതിപ്പു തുടർന്നപ്പോൾ, ഗോളടിമേളത്തോടെ മാഞ്ചസ്റ്റർ സിറ്റിയും മത്സരം ആവേശമാക്കി. ക്രിസ്റ്റൽ പാലസിനെ 5-0ത്തിന് തോൽപിച്ചാണ് സിറ്റി ഗോൾവേട്ട തുടർന്നത്. മറ്റൊരു മത്സരത്തിൽ ലുക്കാക്കുവിെൻറ ഏക ഗോളിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് വിജയിച്ചു. മൊറാറ്റയുടെ ഹാട്രിക് (2, 77, 82) കൂടാതെ പെേഡ്രായും ചെൽസിക്കായി വലകുലുക്കി. റഹീം സ്റ്റെർലിങ് (51, 59), ലെറോയ് സാനെ, അഗ്യൂറോ, ഫാബിൻ ഡാൾഫ് എന്നിവരാണ് സിറ്റിയുടെ സ്കോറർമാർ. മറ്റു മത്സരങ്ങളിൽ ടോട്ടൻഹാം (3-2) വെസ്റ്റ്ഹാമിനെയും എവർട്ടൻ (2-1) ബോൺ മൗത്തിനെയും തോൽപിച്ചു.
