Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ ​ലീ​ഗ്​:...

ഐ ​ലീ​ഗ്​: ബ​ഗാ​നെ​തി​രെ ഗോ​കു​ലം കേ​ര​ള​ക്ക്​ തോ​ൽ​വി (2-1)

text_fields
bookmark_border
ഐ ​ലീ​ഗ്​: ബ​ഗാ​നെ​തി​രെ ഗോ​കു​ലം കേ​ര​ള​ക്ക്​ തോ​ൽ​വി (2-1)
cancel

കൊ​ൽ​ക്ക​ത്ത: ​െഎ ​ലീ​ഗി​ൽ ഗോ​കു​ലം കേ​ര​ള​ക്ക്​ ആ​ദ്യ തോ​ൽ​വി. കൊ​ൽ​ക്ക​ത്ത വ​മ്പ​ന്മാ​രാ​യ മോ​ഹ​ൻ ബ​ഗാ​നെ​തി​രെ സാ​ൾ​ട്ട്​ ലേ​ക്കി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 2-1നാ​യി​രു​ന്നു ​കേ​ര​ള സം​ഘ​ത്തി​​െൻറ പ​രാ​ജ​യം. ക​ളി​യു​ടെ ഇ​രു​പ​കു​തി​ക​ളി​ലു​മാ​യി വ​ല​കു​ലു​ക്കി​യ ഫ്രാ​ൻ ഗോ​ൺ​സാ​ല​സ്​ ഇ​ര​ട്ട ഗോ​ളു​മാ​യി (24, 48) വി​ജ​യ​ശി​ൽ​പി​യാ​യി. ആ​ദ്യ പ​കു​തി പി​രി​യും​മു​േ​മ്പ മാ​ർ​ക​സ്​ ജോ​സ​ഫി​​െൻറ പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ ഗോ​കു​ലം തി​രി​ച്ച​ടി​ച്ചെ​ങ്കി​ലും പി​ന്നീ​ട്​ സ്​​കോ​ർ ചെ​യ്യാ​നാ​യി​ല്ല.

ര​ണ്ടാം പ​കു​തി​യി​ൽ ത​ല​ങ്ങും വി​ല​ങ്ങും ആ​ക്ര​മി​ച്ച ഗോ​കു​ലം അ​ര​ഡ​സ​ൻ സു​വ​ർ​ണാ​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ച്ചെ​ങ്കി​ലും നി​ർ​ഭാ​ഗ്യ​വും എ​തി​രാ​ളി​യു​ടെ ​പ്ര​തി​രോ​ധ​വും വി​ന​യാ​യി. മ​ല​യാ​ളി താ​രം വി.​പി. സു​ഹൈ​റി​ലാ​യി​രു​ന്നു ബ​ഗാ​​ൻ മു​ന്നേ​റ്റ​ത്തി​​െൻറ ക​ടി​ഞ്ഞാ​ൺ. മ​ധ്യ​നി​ര​യി​ൽ ജോ​സി​ബ ബി​റ്റി​യ​യും ​ഫ്രാ​ൻ​ ഗോ​ൺ​സാ​ല​സും ക​ളി മെ​ന​ഞ്ഞ​തോ​ടെ ആ​ദ്യ മി​നി​റ്റു​ക​ളി​ൽ ബ​ഗാ​ൻ ആ​​ക്ര​മി​ച്ചു​ക​ളി​ച്ചു. 24ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യെ​ത്തി. അ​ഷു​തോ​ഷ്​ മെ​ഹ്​​ത​യെ ഗോ​ളി സി.​കെ. ഉ​ബൈ​ദ്​ ഫൗ​ൾ ചെ​യ്​​ത​തി​ന്​ ല​ഭി​ച്ച അ​വ​സ​രം ഗോ​ൺ​സാ​ല​സ്​ ഗോ​ളാ​ക്കി.

ഒ​ന്നാം പ​കു​തി പി​രി​യും​മു​േ​മ്പ ഗോ​കു​ലം മാ​ർ​ക​സ്​ ജോ​സ​ഫി​െ​ന വീ​ഴ്​​ത്തി​യ​തി​ന്​ ല​ഭി​ച്ച അ​വ​സ​രം അ​ദ്ദേ​ഹ​ത്തി​ലൂ​ടെ ത​ന്നെ​ ഗോ​ളാ​ക്കി. ര​ണ്ടാം പ​കു​തി​യി​ൽ മൂ​ന്നു​ മി​നി​റ്റി​ന​കം ബ​ഗാ​ൻ ലീ​ഡു​യ​ർ​ത്തി. തു​ട​ർ​ന്ന്​ അ​വ​സാ​ന മി​നി​റ്റു​വ​രെ ​ഗോ​കു​ലം ശ​ക്ത​മാ​യ മു​ന്നേ​റ്റം കാ​ഴ്​​ച​വെ​ച്ചെ​ങ്കി​ലും വ​ല​കു​ലു​ക്കാ​നാ​യി​ല്ല. ന​താ​നി​യേ​ൽ ഗാ​ർ​ഷ്യ​യും ജോ​സ​ഫും കി​സി​കേ​യും ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ഴി​തെ​റ്റി.

നാ​ലു​ ക​ളി​യി​ൽ ര​ണ്ടാം ജ​യം നേ​ടി​യ ബ​ഗാ​ൻ ഏ​ഴു​ പോ​യ​ൻ​റു​മാ​യി ര​ണ്ടാം സ്​​ഥാ​ന​ത്തെ​ത്തി. ആ​റു​ പോ​യ​ൻ​റു​ള്ള ഗോ​കു​ലം അ​ഞ്ചാം സ്​​ഥാ​ന​ത്താ​ണ്. തി​ങ്ക​ളാ​ഴ്​​ച ന​ട​ന്ന മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ്​ എ​ഫ്.​സി 1-0ത്തി​ന്​ ഇ​ന്ത്യ​ൻ ആ​രോ​സി​നെ തോ​ൽ​പി​ച്ചു. ജ​നു​വ​രി നാ​ലി​ന്​ ഐ​സോ​ളി​നെ​തി​രെ​യാ​ണ്​ ഗോ​കു​ല​ത്തി​​െൻറ അ​ടു​ത്ത മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohun bagangokulam fcsports news
News Summary - Mohun Bagan vs Gokulam FC-sports news
Next Story