Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.​എ​ഫ്​.​സി ക​പ്പിൽ...

എ.​എ​ഫ്​.​സി ക​പ്പിൽ ബം​ഗ​ളൂ​രു x ബ​ഗാ​ൻ  മു​ഖാ​മു​ഖം

text_fields
bookmark_border
എ.​എ​ഫ്​.​സി ക​പ്പിൽ ബം​ഗ​ളൂ​രു x ബ​ഗാ​ൻ  മു​ഖാ​മു​ഖം
cancel
ബം​ഗ​ളൂ​രു: എ.​എ​ഫ്​.​സി ക​പ്പ്​ ഗ്രൂ​പ്​ റൗ​ണ്ടി​ൽ ചൊ​വ്വാ​ഴ്​​ച ഇ​ന്ത്യ​ൻ ക്ല​ബു​ക​ൾ മു​ഖാ​മു​ഖം. ഗ്രൂ​പ് ‘ഇ’​യി​ലെ  ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ലാ​ണ്​ ​െഎ ​ലീ​ഗ്​  ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടു​ന്ന​ത്​. ര​ണ്ടു ദി​വ​സം മു​മ്പ്​ ​െഎ  ​ലീ​ഗി​ൽ ക​ളി​ച്ച​പ്പോ​ൾ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ  പി​രി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ്​ ഇ​രു​വ​രും  ബം​ഗ​ളൂ​രു​വി​ൽ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്​. 

ക​ഴി​ഞ്ഞ  സീ​സ​ൺ ​എ.​എ​ഫ്​.​സി ക​പ്പ്​ ഫൈ​ന​ലി​സ്​​റ്റു​ക​ളാെ​ണ​ന്ന പ​കി​ട്ടി​ലാ​ണെ​ങ്കി​ലും ബം​ഗ​ളൂ​രു ഇ​ക്കു​റി  ലീ​ഗി​ൽ ഏ​റെ പി​ന്നി​ലാ​ണ്​. പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ  അ​ഞ്ചാം സ്​​ഥാ​ന​ത്താ​ണ്​ ബം​ഗ​ളൂ​രു. ബ​ഗാ​നാ​വ​െ​ട്ട, എ.​എ​ഫ്​.​സി ക​പ്പ്​ യോ​ഗ്യ​താ  റൗ​ണ്ടി​ലെ വെ​ല്ലു​വി​ളി​ക​ൾ ക​ട​ന്നാ​ണ്​ ഗ്രൂ​പ്​  റൗ​ണ്ടി​ൽ ഇ​ടം പി​ടി​ച്ച​ത്​. ​െഎ ​ലീ​ഗി​ൽ  കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ൽ ഇ​വ​ർ മൂ​ന്നാം സ്​​ഥാ​ന​ത്തു​മു​ണ്ട്​.  ബം​ഗ​ളൂ​രു നി​ര​യി​ൽ ഗോ​ൾ കീ​പ്പ​ർ  അ​മ​രീ​ന്ദ​ർ സി​ങ്​, അ​രി​ന്ദം ഭ​ട്ടാ​ചാ​ര്യ, സെ​ന  റാ​ൾ​തെ, നി​ഷു കു​മാ​ർ എ​ന്നി​വ​ർ ടീ​മി​ലി​ല്ല. ബ​ഗാ​‍െൻറ പ്ര​ണോ​യ്​ ഹാ​ൾ​ഡ​റും ക​ളി​ക്കി​ല്ല.  ബ​ഗാ​നും ബം​ഗ​ളൂ​രു​വി​നും പു​റ​മെ മാ​ല​ദ്വീ​പി​ൽ  നി​ന്നു​ള്ള മ​സി​യ എ​ഫ്​.​സി, ബം​ഗ്ലാ​ദേ​ശി​ലെ ധാ​ക്ക  അ​ബ​ഹാ​നി എ​ന്നി​വ​രാ​ണ്​ ഗ്രൂ​പ്പി​ലെ മ​റ്റു ടീ​മു​ക​ൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afc cup
News Summary - Mohun Bagan, Bengaluru FC lock horns in continental meet
Next Story