ഏതാണ് ശരിക്കുള്ള സലാഹ്
text_fieldsഇറാഖിലെ ഇടത്തരക്കാരുടെ പാർപ്പിടങ്ങൾ സ്ഥിതിചെയ്യുന്നത് ഹൂറിയെ പ്രവിശ്യയിലാണ്. സദ്ദാം ഹുസൈെൻറ നാളുകളിൽ നല്ല നിലവാരമുള്ള ഒരു ഫുട്ബാൾ ക്ലബ് അവിടത്തുകാർക്കുണ്ടായിരുന്നു. അൽസവാര ഫുട്ബാൾ ക്ലബ്. അമേരിക്കൻ കടന്നാക്രമണത്തെത്തുടർന്ന് അവരുടെ കളിക്കളവും ക്ലബ് ആസ്ഥാനവും ഒക്കെ പട്ടാളക്കാരുടെ നിയന്ത്രണത്തിലായി. എന്നാൽ, ഇപ്പോൾ നിനച്ചിരിക്കാതെ ആ ക്ലബ് അങ്ങ് പ്രശസ്തമായി. അവിടെ കളി നടക്കുന്ന ദിവസങ്ങളിലെല്ലാം ഗാലറി നിറഞ്ഞുകവിയും.
കാരണം എന്താണന്നല്ലേ പ്രശസ്തനായ ‘മുഹമ്മദ് സലാഹ്’ അവിടെയാണ് കളിക്കുന്നത്. സംശയം ഒന്നും വേണ്ട, നോക്കിൽ മാത്രമല്ല കളിയുടെ ശൈലിയും ഗോളടിക്കുന്ന രീതിയും വരെ ഒരേ പോലെ. സാക്ഷാൽ മുഹമ്മദ് സലാഹിന് പോലും തിരിച്ചറിയാൻ കഴിയാത്തത്ര സാദൃശ്യം. ഈ ഇറാഖുകാരൻ സലാഹിെൻറ പേര് ഹുസൈൻ അലി. സലാഹിെൻറ അതേ കറുത്ത താടി, ചുരുളൻ മുടി. വയസ്സ് 20.
അവൻ എവിടെപ്പോയാലും സെൽഫി എടുക്കാൻ ആളുകൂടും. സലാഹിന് പരിക്കേറ്റ വിവരം അറിഞ്ഞശേഷം ഹുസൈൻ അലിയെ വഴിയിൽ കാണുന്നവർ സ്നേഹവും ദുഃഖവും കലർന്ന സ്വരത്തിൽ ആശംസിക്കുമായിരുന്നു ‘‘പെെട്ടന്ന് സുഖമാവെട്ട’’.
സലാഹ് എ.എസ് റോമയിൽ കളിക്കുന്ന കാലത്ത് ഇറാഖിൽ ‘തന്നേക്കാൾ തന്നെപ്പോലുള്ള’ സലാഹ് ഉെണ്ടന്നറിഞ്ഞു. അദ്ദേഹത്തിെൻറ ആരാധകർ ഒരുക്കിയ ഒരിടത്തുെവച്ച് നേരിട്ടുകാണാൻ അവസരം ഉണ്ടാക്കുകയും സലാഹ് അപരന് തെൻറ കൈയൊപ്പുള്ള കളിക്കുപ്പായം സമ്മാനിക്കുകയും ചെയ്തു. അവിശ്വസനീയമായ യാഥാർഥ്യം എന്നാണ് അന്നത്തെ കൂടിക്കാഴ്ചയെ സലാഹ് വിശേഷിപ്പിച്ചത്.