Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഭീകരാ​ക്രമണം: റിയൽ...

ഭീകരാ​ക്രമണം: റിയൽ കശ്​മീരിനെതിരായ മത്സര വേദി മാറ്റണമെന്ന്​ മിനർവ

text_fields
bookmark_border
ഭീകരാ​ക്രമണം: റിയൽ കശ്​മീരിനെതിരായ മത്സര വേദി മാറ്റണമെന്ന്​ മിനർവ
cancel
ന്യൂഡൽഹി: ജമ്മു-കശ്​മീരിലെ പുൽവാമയിൽ സൈനികർക്കു നേരെ ഭീകരാക്രമണമുണ്ടായ പശ്ചാത്തലത്തിൽ റിയൽ കശ്​മീരിനെതിരായ ​െഎ ലീഗ്​ മത്സരത്തി​​െൻറ വേദി മാറ്റണമെന്ന്​ മിനർവ പഞ്ചാബ്​ ഒാൾ ഇന്ത്യ ഫുട്​ബാൾ ഫെഡറേഷനോട്​ ആവശ്യപ്പെട്ടു.

കളി മാറ്റിവെക്കാൻ കഴിയില്ലെങ്കിൽ ഉപേക്ഷിക്കുന്നതിന്​ സമ്മതമാണെന്നും മിനർവ പറഞ്ഞു. 18നാണ്​ നിലവിലെ ചാമ്പ്യന്മാരായ മിനർവ റിയൽ കശ്​മീരിനെതിരെ എവേ മത്സരത്തിന്​ ഒരുങ്ങുന്നത്​.

സുരക്ഷ കാര്യങ്ങൾ വിലയിരുത്തിയതിനു ശേഷം വിഷയത്തിൽ തീരുമാനമെടുക്കുമെന്ന്​ എ.​െഎ.എഫ്​.എഫ്​ പറഞ്ഞു. ​പോയൻറ്​ പട്ടികയിൽ നിലവിൽ കശ്​മീർ രണ്ടാം സ്​ഥാനത്തും മിനർവ ഒമ്പതാം സ്​ഥാനത്തുമാണ്​.
Show Full Article
TAGS:minerva punjab Real Kashmir Pulwama Attack football sports news malayalam news 
News Summary - Minerva Punjab request AIFF to shift Real Kashmir game following Pulwama attack- Sports news
Next Story