യുനൈറ്റഡിെൻറ സീനിയർ താരം മൈക്കൽ കാരിക് കളി മതിയാക്കുന്നു
text_fieldsലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ സീനിയർ താരം മൈക്കൽ കാരിക് ഇൗ സീസൺ അവസാനത്തോടെ വിരമിക്കുന്നു. കഴിഞ്ഞ സീസൺ അവസാനത്തിൽ യുനൈറ്റഡുമായി ഒരുവർഷത്തെ കരാർ ഒപ്പിട്ട താരത്തിന് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സെപ്റ്റംബറിനു ശേഷം കളിക്കാനായിരുന്നില്ല.
വെസ്റ്റ്ഹാമിനായി ബൂട്ടണിഞ്ഞു തുടങ്ങിയ കാരിക് 2006ൽ ടോട്ടൻഹാമിൽനിന്നാണ് ഓൾഡ് ട്രാഫോഡിെലത്തുന്നത്. യുൈനറ്റഡിനായി ഇതുവരെ 459 മത്സരങ്ങൾ കളിച്ചു. ക്ലബിനൊപ്പം ഇതുവരെ 5 ലീഗ് കിരീടങ്ങൾ നേടിയ കാരിക് ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ്, എഫ്.എ കപ്പ് എന്നിവ ഒാരോ തവണയും മൂന്നു തവണ ലീഗ് കപ്പും നേടിയിട്ടുണ്ട്.
314 മത്സരങ്ങൾക്കായി മാഞ്ചസ്റ്റർ ജേഴ്സിയണിഞ്ഞ കാരിക് 17 ഗോളുകളും നേടിയിട്ടുണ്ട്. വിരമിച്ചതിനുശേഷം യുനൈറ്റഡിെൻറ സഹ പരിശീലകനായി ചുമതലയേറ്റെടുക്കുമെന്ന് സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
