ന്യൂസിലൻഡ് വെല്ലുവിളി മറികടന്ന് മെക്സികോ
text_fieldsകസാൻ (റഷ്യ): കോൺഫെഡറേഷൻസ് കപ്പിൽ തുടർച്ചയായ രണ്ടാം തോൽവിയുമായി ന്യൂസിലൻഡ് പുറത്തായി. റഷ്യക്കെതിരായ തോൽവിയോടെ തുടങ്ങിയ ഒാഷ്യാനിയ ജേതാക്കൾ മെക്സികോയോടും പരാജയപ്പെെട്ടങ്കിലും എതിരാളികളെ അവസാനനിമിഷം വരെ വിറപ്പിച്ചുനിർത്തിയ ശേഷമായിരുന്നു കീഴടങ്ങൽ. ആദ്യ പകുതിയിൽ തകർപ്പൻ കളി കെട്ടഴിച്ച് ലീഡ് നേടിയ ‘ബ്ലാക്ക് ക്യാറ്റു’കളെ രണ്ടാം പകുതിയിൽ പരിചയസമ്പത്തിെൻറ ബലത്തിൽ മറികടന്നായിരുന്നു ‘എൽട്രി’യുടെ 2-1െൻറ വിജയം.
ക്രിസ് വുഡ് ന്യൂസിലൻഡിനെ മുന്നിലെത്തിച്ചപ്പോൾ ഒറീബെ പെറാൽറ്റയുടെ േഗാളിൽ ഒപ്പമെത്തിയ മെക്സികോ റൗൾ ജിമാനെസിെൻറ ഗോളിൽ ജയം കണ്ടെത്തുകയായിരുന്നു. രണ്ടു റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഗ്രൂപ് എയിൽ മെക്സികോയും പോർചുഗലും ഒരു ജയവും ഒരു സമനിലയുമായി നാലു പോയേൻറാടെ ഒപ്പത്തിനൊപ്പമാണ്. ഗോൾ ശരാശരിയിൽ മെക്സികോയാണ് തലപ്പത്ത്. അവസാന റൗണ്ടിൽ റഷ്യയെ നേരിടുന്ന മെക്സികോക്ക് സമനില നേടിയാൽ മുന്നേറാം.
സൂപ്പർ സ്ട്രൈക്കർ ഹാവിയർ ഹെർണാണ്ടസ് അടക്കം എട്ടു മുൻനിര താരങ്ങൾക്ക് വിശ്രമംനൽകിയ കോച്ച് യുവാൻ കാർലോസ് ഒസാരിയോയുടെ നീക്കം പാളിയെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു മെക്സികോയുടെ തുടക്കം. താളം കണ്ടെത്താനാവാതെ മെക്സികോ ഉഴറിയപ്പോൾ കിട്ടിയ അവസരം മുതലെടുത്ത് മുന്നേറിയ ആൻറണി ഹഡ്സെൻറ ന്യൂസിലൻഡ് ഏതുസമയവും ഗോൾ നേടാമെന്ന അവസ്ഥയായിരുന്നു. 42ാം മിനിറ്റിൽ ക്ലെയ്റ്റൺ ലൂയിസിെൻറ ത്രൂബാൾ പിടിച്ചെടുത്ത് മുന്നേറിയ ക്യാപ്റ്റൻ ക്രിസ് വുഡ് ടീമിനെ മുന്നിലെത്തിക്കുകയും ചെയ്തു.
എന്നാൽ, രണ്ടാം പകുതിയിൽ പോർേട്ടാ പ്ലേമേക്കർ ഹെക്ടർ ഹെരേര കളത്തിലിറങ്ങുകയും വിങ്ങർ ഹാവിയർ അക്വീനോ ഫോമിലേക്കുയരുകയും ചെയ്തതോടെ കളിച്ചരട് മെക്സികോയുടെ കാലുകളിലായി. 54ാം മിനിറ്റിൽ ജിമാനെസും 72ാം മിനിറ്റിൽ പെരാൽറ്റയും സ്കോർ ചെയ്തതോടെ ന്യൂസിലൻഡിെൻറ അട്ടിമറി സ്വപ്നം വിഫലമായി. അവസാന റൗണ്ടിൽ പോർചുഗലാണ് കിവീസിെൻറ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
