Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തുർക്കിയിലും സിറിയയിലും ഓസിലിെൻറ ഇഫ്താർ
text_fieldsbookmark_border
ലണ്ടൻ: കോവിഡ് കാലത്ത് സാമ്പത്തിക പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് നോമ്പുതുറ വിഭവങ്ങളും വസ്ത്രങ്ങളും ഉൾപ്പെടെയുള്ള സഹായവുമായി ആഴ്സനൽ താരം മെസ്യൂത് ഓസിൽ. തുർക്കിയിലെയും സിറിയയിലെയും 16,000ത്തോളം വിശ്വാസികൾക്കാണ് ഓസിലിെൻറ കരുതൽ എത്തുന്നത്.
ടർക്കിഷ് റെഡ് ക്രസൻറുമായി സഹകരിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിന് 80,000 പൗണ്ട് (75 ലക്ഷം രൂപ) ഓസിൽ സംഭാവനയായി നൽകി. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയും ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലേക്ക് മാസ്ക്കുകൾ എത്തിച്ചും ഓസിൽ നേരത്തേതന്നെ രംഗത്തിറങ്ങിയിരുന്നു.
Next Story
