കട്ടക്കലിപ്പിൽ ചൈന; ഓസിൽ ഇറങ്ങിയ മത്സരം പ്രദർശിപ്പിച്ചില്ല
text_fieldsലണ്ടൻ: ചൈനയിൽ വംശീയ പീഡനത്തിനിരയാകുന്ന ഉയ്ഗൂർ മുസ്ലിംകളെ പിന്തുണച്ച് സമൂഹ മാധ്യമത്തിൽ കുറിപ്പിട്ട ആഴ്സനലിെൻറ ജർമൻ താരം മെസ്യൂത് ഓസിലിെൻറ നടപടിയിൽ കുപിതരായി ചൈന ആഴ്സനലിെൻറ മത്സരം പ്രദർശിപ്പിച്ചില്ല. സർക്കാർ ചാനലായ സി.സി.ടി.വിയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞാഴറാഴ്ച നടന്ന ആഴ്സനൽ x മാഞ്ചസ്റ്റർ സിറ്റി മത്സരം സംപ്രേഷണം ചെയ്യാതിരുന്നത്. ഓൺലൈനായി കാണാനുള്ള അവസരവും നിഷേധിക്കപ്പെട്ടു. ഓസിൽ വ്യാജ വാർത്തകൾ കാരണം കബളിപ്പിക്കപ്പെട്ടതാണെന്നും സത്യാവസ്ഥയറിയാൻ താരം ഷിൻജിയാങ് സന്ദർശിക്കണമെന്നുമായിരുന്നു വിഷയത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ഓസിലിെൻറ പരാമര്‍ശം ചൈനീസ് ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയെന്നാണ് ചൈനീസ് ഫുട്ബാള്‍ അസോസിയേഷന് പറയുന്നത്.
ഹൂസ്റ്റൺ റോക്കറ്റ്സിെൻറ ജനറൽ മാനേജർ ഹോങ്കോങ് പ്രക്ഷോഭത്തെ പിന്തുണച്ചതിെൻറ പേരിൽ എൻ.ബി.എ-ചൈന ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചത് പോലെയാകുമോ എന്നാണ് ആഴ്സനലും പ്രീമിയർ ലീഗും ഭയപ്പെടുന്നത്. യൂറോപ്പിന് പുറത്ത് പ്രീമിയർ ലീഗിെൻറ ഏറ്റവും വലിയ മാർക്കറ്റ് കൂടിയാണ് ചൈന. 700 ദശലക്ഷം ഡോളറിനാണ് ചൈനയിലെ സംപ്രേഷണാവകാശം വിറ്റുപോയത്. ട്വിറ്ററിലൂടെയായിരുന്നു ഉയ്ഗൂർ ജനതക്കായി പ്രാർഥിച്ചും മുസ്ലിം ലോകത്തിെൻറ നിശ്ശബ്ദതയെ കുറ്റപ്പെടുത്തിയും ഓസിലിെൻറ കുറിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
