Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെ​സ്സി​ക്ക്​ ഡ​ബ്​​ൾ;...

മെ​സ്സി​ക്ക്​ ഡ​ബ്​​ൾ; ബാ​ഴ്​​സ വി​ജ​യ​വ​ഴി​യി​ൽ

text_fields
bookmark_border
മെ​സ്സി​ക്ക്​ ഡ​ബ്​​ൾ; ബാ​ഴ്​​സ വി​ജ​യ​വ​ഴി​യി​ൽ
cancel

മ​ഡ്രി​ഡ്​: ഡി​പോ​ർ​ട്ടി​വോ കൊ​റൂ​ണ​യോ​ടേ​റ്റ അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി​യോ​ടെ സ്​​പാ​നി​ഷ്​ ലാ ​ലി​ഗ​യി​ലെ ഒ​ന്നാം ന​മ്പ​ർ പ​ട്ടം ന​ഷ്​​ട​മാ​യ ബാ​ഴ്​​സ​ലോ​ണ​ക്ക്​ ജ​യ​ത്തോ​ടെ പു​തു​ജീ​വ​ൻ. വ​ല​ൻ​സി​യ​ക്കെ​തി​രാ​യ മ​ര​ണ​ക്ക​ളി​യി​ൽ ല​യ​ണ​ൽ മെ​സ്സി​യു​ടെ ര​ണ്ടു ഗോ​ൾ മി​ക​വി​ൽ ബാ​ഴ്​​സ 4^2ന്​ ​ജ​യി​ച്ചു. ലൂ​യി​ സു​വാ​ര​സും ആ​േ​​ന്ദ്ര ഗോ​മ​സും ഒാ​രോ ഗോ​ളു​മ​ടി​ച്ചു. ജ​യ​ത്തോ​ടെ 28 ക​ളി​ക​ളി​ൽ ബാ​ഴ്​​സ​ലോ​ണ​ക്ക്​ 63 ​േപാ​യ​ൻ​റാ​യി. ഒ​രു ക​ളി കു​റ​വു​ള്ള റ​യ​ൽ മ​ഡ്രി​ഡി​ന്​ 65 പോ​യ​ൻ​റാ​ണ്.

29ാം മി​നി​റ്റി​ൽ എ​ലി​യാ​ക്യൂം മം​ഗാലയുടെ ഹെഡ്​ഡർ ഗോളിലൂടെ വലൻസിയയാണ്​ മുന്നിലെത്തിയത്​. ​ 35ാം മി​നി​റ്റി​ൽ സു​വാ​ര​സ്​ സ​മ​നി​ല​പി​ടി​ച്ചു. പ​ത്തു മി​നി​റ്റി​നു​ശേ​ഷം ആ​ദ്യ ഗോ​ള​ടി​ച്ച മം​ഗാ​ള വ​ല​ൻ​സി​യു​ടെ വി​ല്ല​നാ​യി മാ​റി. സു​വാ​ര​സി​െ​ന ബോ​ക്​​സി​ൽ പി​ടി​ച്ചു​െ​വ​ച്ച​തി​ന്​ ചു​വ​പ്പ്​ കാ​ർ​ഡ്​. നി​ർ​ണാ​യ​ക പെ​നാ​ൽ​റ്റി​യി​ൽ കി​ക്കെ​ടു​ത്ത മെ​സ്സി​ക്ക്​ പി​ഴ​ച്ചി​ല്ല. ഇ​തോ​ടെ 2^1ന്​ ​ബാ​ഴ്​​സ​ലോ​ണ മു​ന്നി​ലെ​ത്തി.

ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കാ​ൻ സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്ര​മു​ള്ള​പ്പോ​ൾ സൂ​പ്പ​ർ കൗ​ണ്ട​ർ അ​റ്റാ​ക്ക്​ ഗോ​ളാ​ക്കി മു​ൻ ബാ​ഴ്​​സ താ​രം മു​നീ​റു​ൽ ഹ​ദ്ദാ​ദി നൂ​കാം​പി​നെ െഞ​ട്ടി​ച്ചു. ഇ​തോ​ടെ ആ​ദ്യ പ​കു​തി പി​രി​യു​​േ​മ്പാ​ൾ സ്​​കോ​ർ 2^2. എ​ന്നാ​ൽ, ര​ണ്ടാം പ​കു​തി​യി​ൽ ആ​ക്ര​മ​ണം ക​ന​പ്പി​ച്ച ബാ​ഴ്​​സ ര​ണ്ടെ​ണ്ണം കൂ​ടി എ​തി​ർ​വ​ല​യി​ലേ​ക്കെ​ത്തി​ച്ച​തോ​ടെ വ​ല​ൻ​സി​യ മു​ട്ടു​മ​ട​ക്കി. 52ാം മി​നി​റ്റി​ൽ ല​യ​ണ​ൽ മെ​സ്സി​യും 89ാം മി​നി​റ്റി​ൽ നെ​യ്​​മ​റി​െൻറ ഉ​ഗ്ര​ൻ അ​സി​സ്​​റ്റി​ൽ ആ​ന്ദ്രേ ഗോ​മ​സു​മാ​ണ്​ ഗോ​ള​ടി​ച്ച​ത്. ര​ണ്ടു​ ക​ളി​യി​ൽ മ​ഞ്ഞ​ക്കാ​ർ​ഡ്​ ക​ണ്ട മെ​സ്സി​ക്ക്​ അ​ടു​ത്ത മ​ത്സ​രം ന​ഷ്​​ട​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel Messi
News Summary - messi
Next Story