Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകകപ്പ് യോഗ്യത: മെസ്സി തിരിച്ചത്തെുന്നു

text_fields
bookmark_border
ലോകകപ്പ് യോഗ്യത: മെസ്സി തിരിച്ചത്തെുന്നു
cancel
ബ്വേനസ് എയ്റിസ്: ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് അര്‍ജന്‍റീന ടീമിലേക്ക് ലയണല്‍ മെസ്സി തിരിച്ചുവരുന്നു. പരിക്ക് കാരണം രണ്ടു കളികളില്‍നിന്ന് വിട്ടുനിന്ന മെസ്സി ബ്രസീലിനും കൊളംബിയക്കുമെതിരെ കളത്തിലിറങ്ങും. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടീമില്‍ മെസ്സി ഇടംനേടി. പരിക്ക് മാറിയത്തെിയ മെസ്സി ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണക്കുവേണ്ടി ഹാട്രിക് നേടിയിരുന്നു. ബ്രസീലിനെ അവരുടെ നാടായ ബെലോ ഹൊറിസോണ്ടയില്‍ നവംബര്‍ പത്തിനാണ് അര്‍ജന്‍റീന നേരിടുക. നവംബര്‍ 15നാണ് കൊളംബിയയുമായുള്ള മത്സരം.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - messi
Next Story