ബ്ര​സീ​ലി​നെ​തി​രെ മെ​സ്സി​യി​റ​ങ്ങും

22:53 PM
01/11/2019
lionel-messi

​േബ്വ​ന​സ്​ എ​യ്​​റി​സ്​: മൂ​ന്നു​ മാ​സ​ത്തെ അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര വി​ല​ക്കി​നു​ശേ​ഷം ചി​ര​വൈ​രി​ക​ളാ​യ ബ്ര​സീ​ലി​നെ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ലൂ​ടെ സൂ​പ്പ​ർ​താ​രം ല​യ​ണ​ൽ മെ​സ്സി അ​ർ​ജ​ൻ​റീ​ന ടീ​മി​ൽ തി​രി​ച്ചെ​ത്തും. മെ​സ്സി​യോ​ടൊ​പ്പം  മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി താ​രം സെ​ർ​ജി​യോ അ​ഗ്യു​റോ​യും  ബ്ര​സീ​ലി​നും ഉ​റു​ഗ്വാ​യ്ക്കു​മെ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മി​ൽ മ​ട​ങ്ങി​യെ​ത്തി.

കോ​പ അ​മേ​രി​ക്ക ചാ​മ്പ്യ​ൻ​ഷി​പ്പി​നു പി​ന്നാ​ലെ ലാ​റ്റി​ന​മേ​രി​ക്ക​ൻ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തി​​െൻറ പേ​രി​ലാ​ണ്​ മെ​സ്സി​ക്ക്​ മൂ​ന്നു​മാ​സം വി​ല​ക്ക്​ ല​ഭി​ച്ച​ത്. കോ​പ ലൂ​സേ​ഴ്​​സ്​ ഫൈ​ന​ലി​ൽ ചി​ലി​ക്കെ​തി​രാ​ണ്​ മെ​സ്സി അ​വ​സാ​ന​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. ന​വം​ബ​ർ 15ന്​ ​സൗ​ദി അ​റേ​ബ്യ​യി​ൽ​വെ​ച്ചാ​ണ്​ ബ്ര​സീ​ലി​നെ​തി​രാ​യ മ​ത്സ​രം.

ഇ​സ്രാ​യേ​ലാ​ണ് ന​വം​ബ​ർ 18ന്​ ​ഉ​റു​ഗ്വാ​യ്​​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

Loading...
COMMENTS