മെസ്സിക്കും സുവാരസിനും ഗോൾ; ബാഴ്സലോണക്ക് ജയം
text_fieldsബാഴ്സലോണ: മെസ്സി-സുവാരസ്-പൗളീന്യോ, ബാഴ്സലോണയുടെ സൂപ്പർ സ്ട്രൈക്കർമാർ ഗോൾ നേടിയപ്പോൾ, പുതുവർഷം ലാ ലിഗയിൽ ബാഴ്സലോണ മികച്ച ജയത്തോടെ തുടക്കം കുറിച്ചു. ലവാെൻറക്കെതിരായ മത്സരത്തിൽ 3^0ത്തിനാണ് കറ്റാലന്മാർ കളി ജയിച്ചത്. 12ാം മിനിറ്റിൽ ബാഴ്സക്കായി ലയണൽ മെസ്സിയാണ് ഗോൾവേട്ടക്ക് തുടക്കം കുറിച്ചത്. ജോർഡി ആൽബ ഇടതു വിങ്ങിൽനിന്ന് നൽകിയ ക്രോസ്, ബുള്ളറ്റ് വേഗത്തിൽ വഴിതിരിച്ചുവിട്ടാണ് മെസ്സി ഗോൾ നേടുന്നത്.
പുതുവർഷത്തിലെ താരത്തിെൻറ ആദ്യ ഗോൾ. കാൽ മണിക്കൂർ ഇടവിട്ടായിരുന്നു രണ്ടാം ഗോൾ. ഇത്തവണ ലൂയി സുവാരസാണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഗോളില്ലാതെ അവസാനിക്കുമെന്നു തോന്നിച്ചെങ്കിലും 93ാം മിനിറ്റിൽ ബാഴ്സലോണ മൂന്നാം ഗോൾ നേടി. മെസ്സിയുടെ ക്രോസിൽനിന്ന് പൗളീന്യോയാണ് ഗോൾ നേടിയത്. 16 ഗോളുമായി ലാ ലിഗയിൽ മെസ്സിയാണ് ടോപ്സ്കോറർ. 16 ഗോളുമായി ലാ ലിഗയിൽ മെസ്സിയാണ് ടോപ്സ്കോറർ. ജയത്തോടെ ബാഴ്സലോണ ഒന്നാം സ്ഥാനം (48) അരക്കിട്ടുറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
