മെസ്സിയുടെ ഫ്രീകിക്ക് ഗോളിൽ ബാഴ്സ ഡിപോർടിവോ അലാവസിനെ തോൽപിച്ചു
text_fieldsമഡ്രിഡ്: കളി സമനിലയിൽ അവസാനിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയായിരുന്നു അർജൻറീനൻ മാന്ത്രികെൻറ മഴവില്ല് കണക്കെയുള്ള ഒരു ഫ്രീകിക്ക് പറക്കുന്നത്. അലാവസിെൻറ പ്രതിരോധകോട്ടയെ ചോർച്ചയില്ലാതെ േചർത്തുനിർത്തിയ ഗോളി ഫെർണാണ്ടോ ഫ്ലോറസ് ആവുന്ന മുന്നൊരുക്കമെല്ലാം നടത്തി. കിക്കെടുക്കുന്ന മെസ്സിയുടെ ഇടങ്കാലിെൻറ മാന്ത്രികത നന്നായി അറിഞ്ഞിട്ടായിരിക്കും ഗോളി പോസ്റ്റിെൻറ ഇടതുമൂലയിലേക്ക് ചാടാനൊരുങ്ങിനിന്നു. വിസിൽ മുഴക്കം കേട്ടപാടെ മാരിവില്ല്പോലെ വളഞ്ഞുവന്ന പന്തിന് നേരെ ചാടി കൈവെച്ചെങ്കിലും ഷോട്ടിെൻറ വേഗത്തിനും കരുത്തിനും മുന്നിൽ കണക്കുകൂട്ടൽ തെറ്റി. പന്ത് നേരെ വലയിലേക്ക്.
സൂപ്പർ താരം ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോളിൽ ബാഴ്സലോണയുടെ 18ാം ജയം. ലാ ലിഗയിലെ 21ാം പോരാട്ടത്തിൽ ബാഴ്സ 2-1നാണ് ഡിപോർട്ടിവോ അലാവസിനെ തോൽപിച്ചത്. 23ാം മിനിറ്റിൽ അപ്രതീക്ഷിതമായി വഴങ്ങിയ ഗോളിന് തിരിച്ചടിക്കാൻ ആവതു ശ്രമിച്ചിട്ടും ആദ്യപകുതി വിജയിച്ചില്ല. മധ്യനിരയിൽ ആന്ദ്രെ ഇനിയേസ്റ്റയും റാക്കിടിച്ചും പൗളീന്യോയും കുടീന്യോയും ചേർന്ന് എണ്ണമറ്റ അവസരങ്ങൾ ഒരുക്കിക്കൊടുത്തെങ്കിലും എതിർ വല കുലുക്കാനായില്ല.
രണ്ടാം പകുതി, 72ാം മിനിറ്റിൽ ഇനിയേസ്റ്റ ഒരുക്കിയ അവസരത്തിൽ സുവാരസ് ബാഴ്യെ ഒപ്പമെത്തിച്ചു. ഒടുവിൽ 84ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഫ്രീകിക്ക് ഗോൾ. ലാ ലിഗയിൽ മെസ്സിയുടെ 20ാം ഗോളാണിത്. തോൽവിയറിയാതെ ബാഴ്സയുടെ ജൈത്രയാത്ര ഇതോടെ 21ലേക്കെത്തി. രണ്ടാം സ്ഥാനത്തുളള അത്ലറ്റികോ മഡ്രിഡിനേക്കാൾ (46) 11 പോയൻറ് മുന്നിലാണ് ബാഴ്സലോണ (57).
Messi
— Abdullah Domaç (@adomac28) January 28, 2018
Perfect goal!!! pic.twitter.com/6rq8XoreaM
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
