മെസ്സിക്ക് 400ാം ലാലിഗ ഗോൾ; ബാഴ്സക്കും റയലിനും യുണൈറ്റഡിനും ജയം
text_fieldsലയണൽമെസ്സി 400ാം ലാലിഗ ഗോൾ നേടിയ മത്സരത്തിൽ ഐബറിനെതിരെ ബാഴ്സലോണക്ക് തകർപ്പൻ ജയം. മറ്റൊരു മത്സരത്തിൽ റയൽ ബെറ്റി സിനെ റയൽമാഡ്രിഡ് വീഴ്ത്തി. ലാലീഗയിൽ ബാഴ്സയേക്കാൾ 10 പോയൻറ് പിന്നിലാണ് റയൽ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടൻഹ ാമിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും വിജയം നേടി.
എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്സയുടെ ജയം. മത്സരത്തി ന്റെ 53ാം മിനുറ്റിലായിരുന്നു മെസിയുടെ ഗോള്‍. മെസ്സിക്ക് പുറമേ സുവാരസിൻെറ വകയായിരുന്നു രണ്ട് ഗോളുകള്‍. ലൂക്കാ മോഡ്രിച്ച്, ഡാനി സെബല്ലാസ് എന്നിവര്‍ റയലിന് വേണ്ടി ഗോള്‍ നേടി. ബെറ്റിസിന് വേണ്ടി സെര്‍ജിയോ കനാല്‍സാണ് ഗോള്‍ മടക്കിയത്.
പ്രിമീയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് ടോട്ടന്‍നം ഹോട്സ്പറിനെ തോല്‍പ്പിച്ചു. മുന്നേറ്റതാരം മാര്‍ക്കസ് റാഷ്ഫോര്‍ഡാണ് യുണൈറ്റഡിന് വേണ്ടി ലക്ഷ്യം കണ്ടത്. ടോട്ടനത്തിന്റെ ഗോളെന്നുറച്ച നിരവധി ഷോട്ടുകൾ മാഞ്ചസ്റ്റർ ഗോള്‍ കീപ്പര്‍ ഡേവിഡ് ഡിഹ തടുത്തിട്ടു.

ചരിത്രനേട്ടത്തിൽ മെസ്സി
ലാലീഗ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം 400 ഗോളുകള്‍ നേടുന്നത്. 435 മത്സരങ്ങളില്‍ നിന്നാണ് മെസിയുടെ ഗോള്‍ നേട്ടം. 2005ല്‍ 17ാം വയസില്‍ അല്‍ബാസെറ്റക്കെതിരെയായിരുന്നു മെസിയുടെ ആദ്യ ലാലീഗ ഗോള്‍. 31 ഹാട്രിക്കുള്‍പ്പെടെയാണ് മെസിയുടെ ഗോള്‍ നേട്ടം.
മെസി ബാഴ്‌സക്കായി ആകെ നേടിയത് 575 ഗോളുകളാണ്. റയല്‍മാഡ്രിഡിനായി 292 മത്സരങ്ങളില്‍ നിന്ന് 311 ഗോളുകൾ നേടിയ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ലാലീഗയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ രണ്ടാമന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
