ലാ ലിഗക്കും ബുണ്ടസ് ലിഗക്കും തുടക്കം; മെസ്സിക്കും ഹസാഡിനും പരിക്ക്
text_fieldsമാഡ്രിഡ്/മ്യൂണിക്: സ്പാനിഷ് ലാ ലിഗയിലും ജർമൻ ബുണ്ടസ് ലിഗയിലും പുതു സീസണിന് കിക്കോഫ്. ശനിയാഴ്ച പുലർച്ച നിലവിലെ ജേതാക്കളായ ബാഴ്സലോണ, അത്ലറ്റികോ ബിൽബാവ ോയെ നേരിട്ടതോടെയാണ് ലാ ലിഗ സീസണിന് ആദ്യ വിസിലുയർന്നത്. ശനിയാഴ്ച രാത്രി ഇന്ത ്യൻ സമയം 8.30ന് നടക്കുന്ന കളിയിൽ റയൽ മഡ്രിഡിന് സെൽറ്റ വിഗോയാണ് എതിരാളികൾ.
ശനിയാഴ്ചയിലെ മറ്റു മത്സരങ്ങളിൽ വലൻസിയ റയൽ സോസീഡാഡിനെയും മയോർക്ക എയ്ബറിനെയും നേരിടും. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയുടെയും ഏഡൻ ഹസാഡിെൻറയും പരിക്കാണ് ആദ്യ റൗണ്ട് മത്സരങ്ങളുടെ ശോഭ കെടുത്തുന്നത്. ഇരുവർക്കും ആദ്യ മത്സരങ്ങൾ നഷ്ടമാവും. ഹസാഡിെൻറ ലാ ലിഗ അരങ്ങേറ്റമാണ് പരിക്ക് വൈകിപ്പിക്കുന്നത്.
ശനിയാഴ്ച പുലർച്ച നിലവിലെ ജേതാക്കളായ ബയേൺ മ്യൂണിക്കും ഹെർത ബെർലിനും തമ്മിലുള്ള മത്സരത്തോടെ ബുണ്ടസ് ലിഗക്കും തുടക്കമായി. ബയർലെവർകൂസൻ-പാഡെർബോൺ, ബൊറുസിയ ഡോർട്ട്മുണ്ട്, ഫ്രെയ്ബർഗ്-മെയിൻസ്, വെർഡർബ്രെമൻ-ഫോർച്യൂണ ഡൂസെൽഡോഫ്, വോൾഫ്സ്ബർഗ്-കൊളോൺ, ബൊറുസിയ മോൻഷൻഗ്ലാഡ്ബാക്ക്-ഷാൽകെ എന്നിവയാണ് ശനിയാഴ്ചത്തെ മറ്റു മത്സരങ്ങൾ.