മഞ്ചേരിയിലെ മാഷാറിന്റെ ‘മെസ്സി ഗോൾ’ ബാഴ്സയിൽ
text_fieldsമഞ്ചേരി: ബാഴ്സലോണയുടെ ഇതിഹാസ താരം ലയണൽ മെസ്സിയുടെ 500ാം ഗോൾ ആരും മറക്കാനിടയില്ല. ച ിരവൈരികളായ റയൽ മാഡ്രിഡിനെതിരെ ആവുമ്പോൾ എക്കാലവും ഫുട്ബാൾ ആരാധകരുടെ മനസ്സിൽ ത ങ്ങിനിൽക്കും. ആ ഗോളിെൻറ മൂന്നാം വാർഷികമായിരുന്നു കഴിഞ്ഞ 23ന്. വാർഷിക ദിനത്തിൽ ല ക്ഷക്കണക്കിന് ആരാധകരുള്ള സമൂഹ മാധ്യമ പേജിൽ ക്ലബ് പോസ്റ്റ് ചെയ്തത് മലപ്പുറത്തെ ഒ രു 18കാരൻ തയാറാക്കിയ ഗ്രാഫിക് വിഡിയോ. മെസ്സിയെയും ബാഴ്സയെയും നെഞ്ചിലേറ്റി നടക്കുന്ന പുൽപറ്റ പൂക്കൊളത്തൂർ സ്വദേശി ചുണ്ടക്കാട്ടിൽ വീട്ടിൽ മുഹമ്മദ് മാഷാർ ആണ് വിഡിയോ തയാറാക്കിയത്.
അഞ്ച് ദിവസം സമയമെടുത്താണ് വിഡിയോ നിർമിച്ചത്. വാർഷികത്തിെൻറ രണ്ട് ദിവസം മുമ്പ് പേജ് അഡ്മിന് വിഡിയോ അയച്ചുകൊടുക്കുകയായിരുന്നു. 14 സെക്കൻറ് ദൈർഘ്യമുള്ള വിഡിയോ 35 ഫ്രെയിമുകളുടെ സീക്വൻസിലാണ് തയാറാക്കിയത്. മൂന്നാം വാർഷികത്തിൽ ബാഴ്സയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചത് മുഹമ്മദ് മാഷാറിെൻറ ഈ വിഡിയോ ആയിരുന്നു.

2017 ഏപ്രിൽ 23ന് റയൽ മാഡ്രിഡിനെതിരെ സാൻറിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിെൻറ അവസാന മിനിറ്റിലായിരുന്നു ബാഴ്സക്ക് വിജയം (3-2) ഉറപ്പിച്ച ഗോളിെൻറ പിറവി. ജഴ്സി ഊരി റയൽ ആരാധകർക്കു നേരെ വീശികാണിച്ച മെസ്സിയുടെ ആഘോഷവും ഗ്രാഫിക്സിൽ കാണിക്കുന്നുണ്ട്.
നേരത്തെ വ്യത്യസ്ത ഗ്രാഫിക്സ് ഫോട്ടോകൾ തയാറാക്കി ശ്രദ്ധേയനായിരുന്നു മാഷാർ. ബാഴ്സലോണക്കായി ചെയ്ത വിഡിയോ വൈറൽ ആയതോടെ വിവിധ വിദേശ ക്ലബുകളും വ്യക്തികളും വിഡിയോ ചെയ്യാനാവശ്യപ്പെട്ട് മാഷാറിനെ സമീപിച്ചിട്ടുണ്ട്. ബാംഗ്ലൂർ എസ്.ജെ.ഇ.എസ് കോളജിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിത്ത് ക്ലൗഡ് കമ്പ്യൂട്ടിങ് ബിരുദ വിദ്യാർഥിയായ മുഹമ്മദ് മാഷാർ ചുണ്ടക്കാട്ടിൽ റഹ്മത്തുള്ള-റംലത്ത് ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. മുഹമ്മദ് മഹ്ബൂബ്, ആയിശ കെൻസ എന്നിവർ സഹോദരങ്ങളാണ്.
Maravilloso.
— FC Barcelona (desde ) (@FCBarcelona_es) April 23, 2020
@GeekyMallus pic.twitter.com/joI3aD8htU