കിങ്​സ്​ കപ്പ്​: മെസ്സിക്ക്​ ഡബിൾ; വൻ ജയത്തോടെ ബാഴ്​സയും ക്വാർട്ടറിൽ

16:44 PM
12/01/2018

മഡ്രിഡ്​: റയൽ മഡ്രിഡിനു പിന്നാലെ ബാഴ്​സലോണയും കിങ്​സ്​ കപ്പ്​ ക്വാർട്ടറിൽ. രണ്ടു ഗോൾ നേടിയും ഒരു ഗോളിന്​ വഴിയൊരുക്കിയും സൂപ്പർതാരം ലയണൽ മെസ്സി നിറഞ്ഞു നിന്നപ്പോൾ, രണ്ടാം പാദ മത്സരത്തിൽ സെൽറ്റ വിഗോയെ ബാഴ്​സലോണ 5-0ത്തിന്​ തകർത്തു. ഇരുപാദങ്ങളിലുമായി 6-1​​​െൻറ ജയത്തോടെ കിങ്​സ്​ കപ്പ്​ ക്വാർട്ടറിൽ ബാഴ്​സലോണക്ക്​ രാജകീയ പ്രവേശനം. 

ആവേശം നിറഞ്ഞ മത്സരത്തിൽ ലയണൽ മെസ്സിയാണ്​ ഉശിരൻ ഗോളോടെ എതിർവല കുലുക്കിത്തുടങ്ങിയത്​. 13ാം മിനിറ്റിലായിരുന്നു​ മെസ്സിയുടെ ആദ്യ ഗോൾ​. ഇടതുവിങ്ങിൽനിന്ന്​ ജോർഡി ആൽബ നൽകിയ പന്ത്​​ ഞൊടിയിടയിൽ ഇടങ്കാലുകൊണ്ട്​ വലയിലേക്ക്​ അടിച്ചുകയറ്റി. ആഹ്ലാദങ്ങൾ അടങ്ങുംമു​​േമ്പ രണ്ടാം ഗോളുമെത്തി. ഇത്തവണയും ആൽബയുടെ പാസിൽനിന്നാണ്​ അർജൻറീന താരം (15ാം മിനിറ്റ്​ ) ഗോൾ നേടുന്നത്​.

28ാം മിനിറ്റിൽ ജോർഡി ആൽബ മൂന്നാം ഗോൾ നേടുേമ്പാൾ, അവസരമൊരുക്കിയത്  മെസ്സി തന്നെ. നാലു പ്രതിരോധക്കാരുടെ മുകളിലൂടെ മെസ്സി നൽകിയ പാസിലാണ് ഗോൾ. സുവാരസും (31) ഗോൾ നേടിയതോടെ ആദ്യ പകുതിതന്നെ ബാഴ്സക്ക് നാലു ഗോളായി. 87ാം മിനിറ്റിൽ റാക്കിറ്റിച്ച് ഗോൾപട്ടിക തികച്ചു.ക്വാർട്ടറിൽ ബാഴ്സ എസ്പാേന്യാളിനെയും റയൽ ലഗാനസിനെയും നേരിടുേമ്പാൾ, അത്ലറ്റികോക്ക് സെവിയ്യയാണ് എതിരാളികൾ.

Loading...
COMMENTS