Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറ​ഫ​റി​ക്കെ​തി​രെ...

റ​ഫ​റി​ക്കെ​തി​രെ അ​സ​ഭ്യം:  മെ​സ്സി​യു​ടെ വി​ല​ക്ക്​ നീ​ക്കി

text_fields
bookmark_border
റ​ഫ​റി​ക്കെ​തി​രെ അ​സ​ഭ്യം:  മെ​സ്സി​യു​ടെ വി​ല​ക്ക്​ നീ​ക്കി
cancel

​േബ്വ​ന​സ്​ ​എ​യ്​​റി​സ്​: ​റ​ഫ​റി​യെ തെ​റി​വി​ളി​ച്ച​തി​ന്​ നാ​ലു അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ സ​സ്​​​പെ​ൻ​ഷ​ൻ നേ​രി​ട്ട അ​ർ​ജ​ൻ​റീ​ന നാ​യ​ക​ൻ ല​യ​ണ​ൽ മെ​സ്സി​യു​ടെ ശി​ക്ഷ ഫി​ഫ റ​ദ്ദാ​ക്കി. നാ​ലു മ​ത്സ​ര​ങ്ങ​ളി​ലു​ള്ള വി​ല​ക്ക്​ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​ർ​ജ​ൻ​റീ​ന ഫു​ട്​​ബാ​ൾ ​അ​സോ​സി​യേ​ഷ​ൻ (​എ.​എ​ഫ്.​​എ) ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ്​ വി​ധി. ഇ​തോ​ടെ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത ഉ​റ​പ്പി​ക്കാ​ൻ പാ​ടു​പെ​ടു​ന്ന അ​ർ​ജ​ൻ​റീ​ന​ക്ക്​ മെ​സ്സി​യു​ടെ തി​രി​ച്ചു​വ​ര​വ്​ ആ​ശ്വാ​സ​മാ​വും.

ചി​ലി​ക്കെ​തി​രെ 1-0ത്തി​ന്​ അ​ർ​ജ​ൻ​റീ​ന വി​ജ​യി​ച്ച മ​ത്സ​ര​ത്തി​ലാ​ണ്​​ മെ​സ്സി ​ലൈ​ൻ റ​ഫ​റി​യോ​ട്​ അ​സ​ഭ്യം​പ​റ​യു​ന്ന​ത്. റ​ഫ​റി പ​രാ​തി​ന​ൽ​കി​യ​തോ​ടെ മെ​സ്സി​ക്ക്​ നാ​ലു​മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്ക്​ വ​ന്നു. ബൊ​ളീ​വി​യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നു തൊ​ട്ടു​മു​മ്പാ​ണ്​ സ​സ്​​​െ​പ​ൻ​ഷ​ൻ വി​വ​രം പു​റ​ത്ത്​ വി​ട്ട​​ത്. മെ​സ്സി​യി​ല്ലാ​തെ​യി​റ​ങ്ങി​യ അ​ർ​ജ​ൻ​റീ​ന മ​ത്സ​ര​ത്തി​ൽ 2-0ത്തി​ന്​ തോ​ൽ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

ഇ​നി മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളി​ൽ കൂ​ടി​യാ​ണ്​ താ​ര​ത്തി​ന്​ വി​ല​ക്കു​ണ്ടാ​യി​രു​ന്ന​ത്. വി​ല​ക്ക്​ ഒ​രു മ​ത്സ​ര​മാ​ക്കി ചു​രു​ക്കി​യെ​ങ്കി​ലും താ​രം പി​ഴ​യ​ട​ക്കേ​ണ്ട​തു​ണ്ട്. വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നും റ​ഫ​റി​യോ​ട്​ ദേ​ഷ്യ​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ്​​ മെ​സ്സി​യു​ടെ പെ​രു​മാ​റ്റ​മെ​ന്ന്​ ​േബാ​ധ്യ​പ്പെ​െ​ട്ട​ങ്കി​ലും ​ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ​ പ​രാ​തി​ക്കാ​ർ​ക്ക്​ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന്​ ഫി​ഫ അ​പ്പീ​ൽ ക​മ്മി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel Messi
News Summary - messi ban lift
Next Story