എംബാപെക്ക് 1000 ഗോൾ നേടാനാവും –പെലെ
text_fieldsപാരിസ്: കരിയറിൽ ആയിരം ഗോളുകൾ എന്ന തെൻറ നേട്ടത്തിനൊപ്പമെത്താൻ പുതുതാരം കെയ്ല ിയൻ എംബാപെക്കാവുമെന്ന് ഇതിഹാസ ഫുട്ബാളർ പെലെ. ഇത്ര ചെറുപ്പത്തിൽ നൂറിനടുത്ത് ഗോ ളുകൾ സ്കോർ ചെയ്ത ഫ്രഞ്ച് താരത്തിന് തെൻറ റെക്കോഡിനൊപ്പമെത്താനാവുമെന്നായിരുന്നു പാരിസിൽ വാച്ച് കമ്പനിയുടെ പരസ്യത്തിനായി എംബാപെക്കൊപ്പം വേദിയിലെത്തിയ പെലെയുടെ അഭിപ്രായപ്രകടനം. ‘‘അത് സാധ്യമാണ്. ഞാൻ 1025 ഗോളുകളാണ് നേടിയത്. എംബാപെക്ക് 1000 ഗോൾ നേടാനാവും’’ -പെലെ പറഞ്ഞു.
ലോകകപ്പ് ഫൈനലിൽ ക്രൊയേഷ്യക്കെതിരെ സ്കോർ ചെയ്ത് പെലെക്കുശേഷം ആ നേട്ടം കൈവരിക്കുന്ന പ്രായംകുറഞ്ഞ താരമായ എംബാപെ പക്ഷേ ഇതിഹാസതാരത്തിെൻറ അഭിപ്രായം തമാശ മാത്രമാണെന്ന് പ്രതികരിച്ചു. ‘‘ഞാൻ പ്ലേസ്റ്റേഷനിൽ നേടിയ ഗോളുകൾകൂടി കൂട്ടിയാലും ആയിരത്തിൽ എത്തില്ല. ഫുട്ബാളിൽ ഒരു കിങ് മാത്രമേ ഉള്ളൂ. അദ്ദേഹം ഇതാ ഇവിടെ. ഞാൻ വെറും കെയ്ലിയൻ മാത്രം’’ -എംബാപെ വിനയാന്വിതനായി. താരതമ്യങ്ങൾ ആസ്വദിക്കുന്നുണ്ടെങ്കിലും പെലെയുടെ നേട്ടങ്ങളുടെ അടുത്തെത്താനാവില്ലെന്ന് തനിക്കറിയാമെന്ന് എംബാപെ കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
