ഡച്ച് യുവതാരം മത്യാസ് ഡിലിറ്റ് യുവൻറസിൽ
text_fieldsടുറിൻ: നെതർലൻഡ്സിെൻറ യുവ ഡിഫൻഡർ മത്യാസ് ഡിലിറ്റ് സ്വന്തം നാട്ടിലെ അയാക്സ് ആ ംസ്റ്റർഡാമിൽനിന്ന് കൂടുമാറി ഇറ്റാലിയൻ വമ്പന്മാരായ യുവൻറസിലെത്തി. 7.5 കോടി യൂറ ോക്കാണ് (ഏകദേശം 580 കോടി രൂപ) കൈമാറ്റം. അഞ്ചുവർഷെത്ത കരാറിലാണ് 19കാരൻ യുവൻറസുമായ ി ഒപ്പുവെച്ചത്. വർഷം 1.2 കോടി ഡോളറാണ് (ഏകദേശം 92 കോടി രൂപ) താരത്തിന് പ്രതിഫലം ലഭിക്കു ക.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കും (811 കോടി) ഗോൺസാലോ ഹിെഗ്വയ്നും (695 കോ ടി) ശേഷം യുവൻറസിെൻറ റെക്കോഡ് കൈമാറ്റത്തുകയാണ് ഡിലിറ്റിെൻറത്.
ലോകതലത്തിൽ 22ാമത്തെ വലിയ കൈമാറ്റത്തുകയും ഒരു ഡിഫൻഡർക്ക് ലഭിക്കുന്ന രണ്ടാമത്തെ മികച്ച കൈമാറ്റത്തുകയുമാണിത്. ഡച്ച് ടീമിൽ ഡിലിറ്റിെൻറ സഹതാരമായ വിർജിൽ വാൻഡൈകിനായി ലിവർപൂൾ മുടക്കിയ 652 കോടി രൂപയാണ് ഇക്കാര്യത്തിൽ റെക്കോഡ്. അതേസമയം, ഡിലിറ്റിെൻറ ട്രാൻസ്ഫറിൽ അധികമായി അയാക്സിന് ലഭിക്കാനിടയുള്ള 81 കോടി രൂപകൂടി കൂട്ടിയാൽ അത് വാൻഡൈകിെൻറ കൈമാറ്റത്തുകയെ മറികടക്കുന്നതാവും. ഡച്ച് ദേശീയ ടീമിലും അയാക്സ് നിരയിലും കഴിഞ്ഞ സീസണിൽ കാഴ്ചവെച്ച തകർപ്പൻ പ്രകടനമാണ് ഡിലിറ്റിനെ യുവൻറസിലെത്തിച്ചത്. നെതർലൻഡ്സിനെ പ്രഥമ നാഷൻസ് കപ്പിെൻറ ഫൈനലിലെത്തിക്കുന്നതിലും അയാക്സിനെ ചാമ്പ്യൻസ് ലീഗിെൻറ സെമിയിലെത്തിക്കുന്നതിലും ഡിലിറ്റിെൻറ പ്രകടനം നിർണായകമായി.
യുവൻറസിനെ ചാമ്പ്യൻസ് ലീഗിൽ അയാക്സ് വീഴ്ത്തിയപ്പോൾ വിജയ ഗോൾ ഡിലിറ്റിെൻറ വകയായിരുന്നു. നാഷൻസ് കപ്പ് ഫൈനലിനു പിന്നാലെ മൈതാനത്തുവെച്ചുതന്നെ റൊണാൾഡോ തന്നെ യുവൻറസിലേക്ക് ക്ഷണിച്ചതായി ഡിലിറ്റ് വെളിപ്പെടുത്തിയിരുന്നു.
മറ്റൊരു അയാക്സ് താരം ഫ്രാങ്കി ഡിയോങ്ങിനെ റാഞ്ചിയ ബാഴ്സലോണ തന്നെയായിരുന്നു ഡിലിറ്റിനായും ആദ്യം രംഗത്തുണ്ടായിരുന്നത്. എന്നാൽ, അയാക്സ് ആവശ്യപ്പെട്ട കൈമാറ്റത്തുക നൽകാൻ ബാഴ്സ തയാറായിരുന്നെങ്കിലും ഡിലിറ്റും ഏജൻറ് മിനോ റിയോളയും മുന്നോട്ടുവെച്ച 92 കോടി രൂപ എന്ന വാർഷിക പ്രതിഫലം ബാഴ്സക്ക് സമ്മതമായിരുന്നില്ല. പരമാവധി 69 കോടി രൂപയായിരുന്നു ബാഴ്സയുടെ വാഗ്ദാനം. ആവശ്യപ്പെട്ട പ്രതിഫലം നൽകാൻ യുവെ സമ്മതിച്ചതോടെ ഡിലിറ്റ് ടൂറിനിലേക്ക് വിമാനം കയറി.
അയാക്സിനായി മൂന്നു സീസണുകളിൽ 77 തവണ കളിച്ച ഡിലിറ്റ് എട്ട് ഗോളുകളും നേടിയിട്ടുണ്ട്. നെതർലൻഡ്സിനായി 17 മത്സരങ്ങളിൽ രണ്ട് ഗോളുകളും സ്കോർ ചെയ്തു.
18ാം വയസ്സിൽ അയാക്സ് നായകനായ ഡിലിറ്റ് 2018ൽ യൂറോപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോയ് പുരസ്കാരവും സ്വന്തമാക്കി.
പുതിയ കോച്ച് മൗറിസിയോ സാറിയുടെ നേതൃത്വത്തിൽ പുതുസീസണിനായി ഒരുങ്ങുന്ന യുവെ നിരയിലേക്ക് ഇത്തവണയെത്തുന്ന ഏഴാമത്തെ താരമാണ് ഡിലിറ്റ്. റോമയിൽനിന്ന് ലൂക പെല്ലഗ്രീനി, സസൗളോയിൽനിന്ന് മെറി ഡെമിറൽ, ജെനോവയിൽനിന്ന് ക്രിസ്റ്റ്യൻ റൊമേറോ എന്നിവരും ഫ്രീ ഏജൻറുമാരായി ഗിയാൻലുയിഗി ബഫൺ, ആരോൺ റാംസി, അഡ്രിയൻ റാബിയോട്ട് എന്നിവരും നേരത്തേ ടീമിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
