17 ​േഗാ​ൾ ച​രി​ത്ര​മെ​ഴു​തി മാ​ർ​ത

23:08 PM
19/06/2019
martha-23

പാ​രി​സ്​: ഫി​ഫ ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ൽ 17 ​േഗാ​ൾ എ​ന്ന നേ​ട്ട​വു​മാ​യി ബ്ര​സീ​ലി​​െൻറ ‘ലേ​ഡി പെ​ലെ’ മാ​ർ​ത ച​രി​ത്ര​മെ​ഴു​തി. പാ​രി​സി​ൽ ന​ട​ക്കു​ന്ന വ​നി​ത ലോ​ക​ക​പ്പി​ലെ അ​വ​സാ​ന ഗ്രൂ​പ്​ മ​ത്സ​ര​ത്തി​ൽ ഇ​റ്റ​ലി​ക്കെ​തി​രെ ബ്ര​സീ​ലി​ന്​ വി​ജ​യം സ​മ്മാ​നി​ച്ച ഗോ​ൾ കു​റി​ച്ചാ​ണ്​ മാ​ർ​ത റെ​ക്കോ​ഡ്​ കു​റി​ച്ച​ത്. ഇ​തോ​ടെ ജ​ർ​മ​ൻ താ​രം മി​റോ​സ്ലാ​വ്​ ​േക്ലാ​സെ​യു​ടെ 16 ലോ​ക​ക​പ്പ്​ ഗോ​ളെ​ന്ന റെ​ക്കോ​ഡ്​ തി​രു​ത്ത​പ്പെ​ട്ടു.

ക​രി​യ​റി​ലെ അ​ഞ്ചാം ലോ​ക​ക​പ്പി​ലാ​ണ്​ മാ​ർ​ത​യെ തേ​ടി ച​രി​ത്ര​നേ​ട്ട​മെ​ത്തു​ന്ന​ത്. 2003, 2007, 2011, 2015 ലോ​ക​ക​പ്പു​ക​ളി​ലും ക​ളി​ച്ചാ​ണ്​ ​േക്ലാ​സെ​ക്കൊ​പ്പ​മെ​ത്തി​യ​ത്. ഇ​ക്കു​റി പാ​രി​സി​​ൽ ത​​െൻറ ആ​ദ്യ ഗോ​ളു​മാ​യി റെ​ക്കോ​ഡ്​ മ​റി​ക​ട​ന്നു. പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച്​ ഇ​റ്റ​ലി​യെ 1-0ത്തി​ന്​ തോ​ൽ​പി​ച്ച ബ്ര​സീ​ൽ ഗ്രൂ​പ്​ ‘സി’​യി​ൽ​നി​ന്നു മൂ​ന്നാം സ്​​ഥാ​ന​ക്കാ​രാ​യി പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഇ​റ്റ​ലി, ആ​സ്​​ട്രേ​ലി​യ ടീ​മു​ക​ളും നോ​ക്കൗ​ട്ടി​ൽ ക​ട​ന്നു.

Loading...
COMMENTS