Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമൂ​ന്ന​ടി...

മൂ​ന്ന​ടി വീ​ര്യ​ത്തി​ൽ യു​നൈ​റ്റ​ഡും ബ​യേ​ണും; അഞ്ചടി മികവിൽ ബയേൺ

text_fields
bookmark_border
marouane-fellaini-manchester-united
cancel
ഒ​രു​വ​ർ​ഷം ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ കാ​ഴ്​​ച​ക്കാ​രാ​യി​രു​ന്ന മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡും മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ബ​യേ​ൺ മ്യൂ​ണി​ക്കി​നും ഗോ​ൾ​വ​ർ​ഷ​ത്തോ​ടെ ത​ന്നെ തു​ട​ക്ക​മാ​യി. സ്വി​സ്​ ക്ല​ബ്​ ബാ​സ​ലി​നെ​തി​രെ ഇ​രു പ​കു​തി​ക​ളി​ലു​മാ​യാ​ണ്​ യു​നൈ​റ്റ​ഡി​​െൻറ ഗോ​ൾ​വ​ർ​ഷം. 19ാം മി​നി​റ്റി​ൽ പോ​ൾ പൊ​ഗ്​​ബ​ക്ക്​ പ​ക​ര​ക്കാ​ര​നാ​യി​റ​ങ്ങി​യ മൗ​​റെ​യ്​​ൻ ഫെ​ല്ലെ​യ്​​നി​യി​ലൂ​ടെ (35) ഗോളടി തു​ട​ങ്ങി​യ യു​നൈ​റ്റ​ഡി​നാ​യി റൊ​മേ​ലു ലു​കാ​കു (53), മാ​ർ​ക​സ്​ റാ​ഷ്​​ഫോ​ഡ്​ (84) എ​ന്നി​വ​രും സ്​​കോ​ർ ചെ​യ്​​ തു. അ​േ​ൻ​റാ​ണി​യോ മാ​ർ​ഷ​ൽ, ഹ​െൻറി​ക്​ മി​ഖി​ത്ര്യാ​ൻ, യു​വാ​ൻ മാ​റ്റ, ലു​കാ​കു എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ച ക​ളി​യി​ൽ എ​തി​രാ​ളി​ക​ൾ തീ​ർ​ത്തും നി​ഷ്​​പ്ര​ഭ​രാ​യി.
ഗ്രൂ​പ്​​ ‘ബി’​യി​ൽ ബെ​ൽ​ജി​യം ക്ല​ബ്​ ആ​ൻ​ഡ​ർ​ലെ​ഷ്​​റ്റി​നെ​തി​രെ സ്വ​ന്തം ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു ബ​യേ​ണി​​െൻറ ജ​യം. 12ാം മി​നി​റ്റി​ൽ റോ​ബ​ർ​ട്ട്​​ ലെ​വ​ൻ​ഡോ​വ്​​സ്​​കി​യു​ടെ പെ​നാ​ൽ​റ്റി​യി​ലൂ​ടെ തു​ട​ങ്ങി​യ​വ​ർ​ക്കാ​യി തി​യാ​ഗോ അ​ൽ​ക​ൻ​റാ​ര (65), ജോ​ഷ്വ കി​മ്മി​ച്​ (90) എ​ന്നി​വ​ർ സ്​​കോ​ർ ചെ​യ്​​തു. ഫൈ​വ്​​സ്​​റ്റാ​ർ പി.​എ​സ്.​ജി.

ഫൈ​വ്​​സ്​​റ്റാ​ർ പി.​എ​സ്.​ജി

നെ​യ്​​മ​ർ, കെ​യ്​​ലി​യ​ൻ എം​ബാ​പ്പെ, എ​ഡി​ൻ​സ​ൺ ക​വാ​നി -മൂ​വ​ർ സം​ഘ​വു​മാ​യി ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ യാ​ത്ര തു​ട​ങ്ങി​യ ഫ്ര​ഞ്ച്​ ചാ​മ്പ്യ​ന്മാ​ർ​ക്ക്​ കൊ​തി​ച്ച​പോ​ലെ തു​ട​ക്ക​മാ​യി.  19ാം മി​നി​റ്റി​ൽ നെ​യ്​​മ​റി​​െൻറ ഗോ​ളി​ലൂ​ടെ കു​റി​ച്ച ഗോ​ൾ​വേ​ട്ട​യി​ൽ എം​ബാ​പ്പെ (34), എ​ഡി​ൻ​സ​ൺ ക​വാ​നി (40, 85) എ​ന്നി​വ​ർ ക​ണ്ണി​ക​ളാ​യി. 83ാം മി​നി​റ്റി​ൽ സെ​ൽ​റ്റി​ക്​ താ​രം മൈ​ക​ൽ ല​സ്​​റ്റി​ങ്ങി​​െൻറ സെ​ൽ​ഫ്​ ഗോ​ൾ കൂ​ടി​യാ​യ​തോ​ടെ പ​ട്ടി​ക പൂ​ർ​ത്തി​യാ​യി. ക​ഴി​ഞ്ഞ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ സെ​മി​യി​ൽ കൈ​വി​ട്ട സ്വ​പ്​​ന​ങ്ങ​ൾ നെ​യ്​​തു​കൂ​ട്ടാ​ൻ പൊ​ന്നും​വി​ല​യു​ള്ള താ​ര​ങ്ങ​ളെ സ്വ​ന്ത​മാ​ക്കി​യ പി.​എ​സ്.​ജി​യു​ടെ കു​തി​പ്പി​നു​ള്ള മി​ന്നു​ന്ന തു​ട​ക്ക​വു​മാ​യി ആ​ദ്യ ജ​യം. 

psg

ഗോ​ളി​ല്ലാ​തെ മ​ഡ്രി​ഡ്​
എ​ല്ലാ​വ​രും ഗോ​ള​ടി​ച്ചു​കൂ​ട്ടി​യ രാ​ത്രി​യി​ൽ അ​ത്​​ല​റ്റി​കോ മ​​ഡ്രി​ഡും എ.​എ​സ്​ റോ​മ​യും ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ‘ഡി’​യി​ൽ പോ​ർ​ചു​ഗ​ൽ ക്ല​ബ്​ സ്​​പോ​ർ​ട്ടി​ങ്​  3-2ന്​ ​ഒ​ളി​മ്പി​യാ​കോ​സി​നെ​യും, ‘എ’​യി​ൽ സി.​എ​സ്.​കെ.​എ മോ​സ്​​കോ 2-1ന്​ ​ബെ​ൻ​ഫി​ക​യെ​യും തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psgmangester unitedmalayalam newssports news
News Summary - Marouane Fellaini sparks Manchester United win over Basel -Sports news
Next Story