Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാൻസൂക്കിയുടെ ഗോളിൽ ഇൻററിനെ വീഴ്ത്തി യുവൻറസ്
text_fieldsbookmark_border
മിലാൻ: സീരി എയിൽ ഇൻറർമിലാനെ വീഴ്ത്തി യുവൻറസ് വിജയക്കുതിപ്പ് തുടരുന്നു. 66ാം മിനിറ്റിൽ മാരിയോ മാൻസൂക്കിയുടെ ഹെ ഡർ ഗോളിലാണ് യുവൻറസ് കഷ്ടിച്ച് രക്ഷപ്പെട്ടത്. ആദ്യ പകുതി ഗോൾരഹിതമായിരുന്നു.
ജോ കാൻസലോയുടെ ക്രോസിൽ തലവെച്ചാണ് ക്രൊയേഷ്യൻ സ്ട്രൈക്കർ ഗോൾ നേടിയത്. മത്സരത്തിൽ നിരവധി അവസരങ്ങൾ ഇൻററിനെ തേടിയെത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇതോടെ സീരി എയിൽ 11 പോയൻറ് യുവൻറസിന് ലീഡായി. 43 പോയൻറാണ് ക്രിസ്റ്റ്യനോയുടെ ക്ലബിനുള്ളത്. 32 പോയൻറുമായി നപോളി യുവൻറസിന് പിന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
