മറഡോണ കൊൽക്കത്തയിലെത്തുന്നു രണ്ടുദിവസത്തെ സന്ദർശനം സെപ്റ്റംബറിൽ
text_fieldsകൊൽക്കത്ത: കൗമാര ഫുട്ബാളിെൻറ ലോക മാമാങ്കത്തിനൊരുങ്ങുന്ന കൊൽക്കത്തയിലേക്ക് ഇതിഹാസതാരം ഡീഗോ മറഡോണയെത്തുന്നു. വരുന്ന സെപ്റ്റംബർ 18, 19 തീയതികളിലായി രണ്ടുദിവസം ഇന്ത്യയുടെ ഫുട്ബാൾ തലസ്ഥാനമായ കൊൽക്കത്തയിലുണ്ടാവുമെന്ന് അർജൻറീന താരം വിഡിയോ കോൺഫറൻസിലൂടെ വെളിപ്പെടുത്തി.
കൊൽക്കത്തയിലേക്ക് മറഡോണയുടെ രണ്ടാം സന്ദർശനമാണിത്. 2008 ഡിസംബറിൽ ഇവിടെയെത്തിയപ്പോഴത്തെ രാജകീയ സ്വീകരണം ഒാർമിച്ചുകൊണ്ടായിരുന്നു മറഡോണയുടെ വിഡിയോ. ഒക്ടോബറിൽ ആരംഭിക്കുന്ന ലോകകപ്പിന് ഏതാനും ദിവസങ്ങൾക്ക് മുമ്പായാണ് ഫിഫ ഗുഡ്വിൽ അംബാസഡർകൂടിയായ ഡീഗോ മറഡോണയുടെ സന്ദർശനം. ലോകകപ്പിെൻറ ഫൈനൽ വേദി കൂടിയാണ് കൊൽക്കത്ത.എന്നാൽ, ലോകകപ്പ് സംഘാടക സമിതിയുമായി ബന്ധപ്പെട്ടല്ല താരത്തിെൻറ വരവ്. മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി നയിക്കുന്ന സെലിബ്രിറ്റി ഇലവനുമായി മറഡോണ സൗഹൃദ മത്സരത്തിനിറങ്ങും.
